ഹൈദരാബാദ്: ഇന്ത്യ കണ്ട ഏറ്റവും മികച്ച ബാഡ്മിന്റൺ താരങ്ങളിലൊരാളായ പി.വി.സിന്ധു വിവാഹിതയാകുന്നു. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറും ഹൈദരാബാദ് സ്വദേശിയുമായ വെങ്കടദത്ത സായിയാണ് വരൻ.
Follow the FOURTH PILLAR LIVE channel on WhatsApp
ഇരു കുടുംബങ്ങളും തമ്മിൽ ഏറെക്കാലമായി ബന്ധമുണ്ട്. ഒരുമാസം മുൻപാണ് വിവാഹക്കാര്യം തീരുമാനിച്ചതെന്ന് സിന്ധുവിന്റെ അച്ഛനും മുൻ വോളിബോൾ താരവുമായ പി.വി.രമണ പറഞ്ഞു. ഡിസംബർ 22ന് രാജസ്ഥാനിനെ ഉദയ്പുരിലായിരിക്കും വിവാഹം. 24ന് ഹൈദരാബാദിൽ വിവാഹ സത്കാരം നടക്കും.
2016, 2020 ഒളിമ്പിക്‌സുകളിൽ മെഡൽജേതാവായ 29കാരി കുറച്ചുകാലമായി അത്ര ഫോമിലായിരുന്നില്ല. എന്നാൽ, കഴിഞ്ഞദിവസം സയ്യിദ് മോദി ടൂർണമെന്റിലെ വനിതാ സിംഗിൾസിൽ കിരീടം നേടി. ജനുവരിയിൽ സിന്ധു വീണ്ടും മത്സരത്തിന്റെ തിരക്കുകളിലേക്ക് കടക്കുന്നതിനാൽ അതിനുമുൻപുള്ള ഇടവേളയിൽ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നെന്നും രമണ പറഞ്ഞു.