തിരുവനന്തപുരം: ആദ്യമായി ഐ.എഫ്.എഫ്.കെയിൽ എത്തുന്ന വിഷ്ണു ഉണ്ണികൃഷ്ണനെ അമ്പരിപ്പിച്ച ചില കാര്യങ്ങളുണ്ട്. അഭിനയിച്ച പാൻ ഇന്ത്യൻ എന്ന സിനിമ ഐ.എഫ്.എഫ്.കെയിൽ തിരഞ്ഞെടുക്കപ്പെട്ട ആഹ്ളാദവും ഉണ്ണികൃഷ്ണൻ പങ്ക് വയ്ക്കുന്നു.
Follow the FOURTH PILLAR LIVE channel on WhatsApp
ചുരുളിയിലെ പെങ്ങൾ തങ്കയെന്ന കഥാപാത്രത്തെ വ്യത്യസ്ഥയാക്കിയ ഗീതി സംഗീതയ്ക്കും പറയാനുണ്ട് ചില സിനിമകളെക്കുറിച്ച്. സൗഹൃദ കൂട്ടായ്മയിൽ ചർച്ചയാകുന്ന സിനിമകൾ കാണുകയാണ് പതിവെന്നും അവർ വ്യക്തമാക്കുന്നു.
പതിറ്റാണ്ടുകൾക്ക് മുമ്പ് ചലച്ചിത്രമേളകളുമായി സംസ്ഥാനം മുഴുവൻ സഞ്ചരിച്ച നടൻ ശ്രീകുമാർ ഒരൊറ്റ ഐ.എഫ്.എഫ്.കെയും വിടാറില്ല.