29 C
Trivandrum
Wednesday, February 5, 2025

കാറിൽനിന്നു പണം കണ്ടെത്തിയ സംഭവത്തിൽ ഇ.ഡി; ബി.ജെ.പി. നേതാവിനെ ചോദ്യം ചെയ്തു

പാലക്കാട്: വാളയാറിൽ മതിയായ രേഖകളില്ലാതെ കാറിൽ കടത്തിയ ഒരുകോടി രൂപ പൊലീസ് പിടികൂടിയ സംഭവത്തിൽ എൻഫോഴ്സ്‌മെന്റ് ഡറക്ടറേറ്റ് (ഇ.ഡി.) അന്വേഷണം തുടങ്ങി. ബി.ജെ.പി. വണ്ടാഴി മണ്ഡലം മുൻ വൈസ്‌ പ്രസിഡന്റ് പ്രസാദ് സി.നായർ (53) സഞ്ചരിച്ച കാറിലായിരുന്നു പണമുണ്ടായിരുന്നത്. ഇദ്ദേഹത്തെയും ഡ്രൈവർ പ്രശാന്തിനെയും (32) പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യംചെയ്ത് ഉപാധികളോടെ വിട്ടയച്ചു. കോടതിയിൽ ഹാജരാക്കിയ പണം ബുധനാഴ്ച ട്രഷറിയിലേക്ക് മാറ്റി.

Follow the FOURTH PILLAR LIVE channel on WhatsApp 

ചൊവ്വാഴ്ച രാത്രി പത്തോടെയാണ് വാളയാർ ടോൾപ്ലാസയിൽ വാഹനപരിശോധനക്കിടെ കാറിൽ ഒരുകോടി രൂപ കണ്ടെത്തിയത്. ബംഗളൂരുവിൽ നിന്ന് ആലത്തൂരിലേക്ക് വരികയായിരുന്നു കാർ. ഇൻസ്പെക്ടർ എൻ.എസ്.രാജീവ്, എസ്.ഐ. ജെയ്സൺ എന്നിവരുടെ നിർദേശപ്രകാരം എസ്.ഐ. പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

രേഖകളില്ലാതെയായിരുന്നു പണം കടത്തിയതെന്ന് പൊലീസ് പറഞ്ഞു. രേഖകൾ ഹാജരാക്കിയാൽ മാത്രമേ പണം വിട്ടുനൽകൂവെന്നും ഇ.ഡി. തുടർനടപടി സ്വീകരിച്ചുവരികയാണെന്നും വാളയാർ പൊലീസ് പറഞ്ഞു.

Recent Articles

Related Articles

Special

Enable Notifications OK No thanks