തിരുവനന്തപുരം: ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബാംഗങ്ങളെയും പിന്നീട് വാഹനാപകടത്തിൽ പ്രതിശ്രുതവരനെയും നഷ്ടമായ എസ്.ശ്രുതിക്ക് സർക്കാർ ജോലി. റവന്യൂ വകുപ്പിൽ ക്ലാർക്ക് തസ്തികയിലാണ് നിയമനം.
Follow the FOURTH PILLAR LIVE channel on WhatsApp
വയനാട് ജില്ലയിൽതന്നെ ശ്രുതിക്ക് ജോലിയിൽ പ്രവേശിക്കാൻ കഴിയുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.
കുറിപ്പിന്റെ പൂർണരൂപം
ചൂരൽമല ദുരന്തത്തിൽ എല്ലാം നഷ്ടപ്പെടുകയും പിന്നീട് പ്രതിശ്രുത വരൻ അപകടത്തിൽ മരണപ്പെടുകയും ചെയ്തപ്പോൾ ഒറ്റക്കായി പോയ ശ്രുതിയ ഈ സർക്കാർ ചേർത്തു പിടിക്കുമെന്ന് അന്ന് കേരളത്തിന് നൽകിയ വാക്ക് സർക്കാർ പാലിച്ചിരിക്കുകയാണ്. ഇനി മുതൽ ശ്രുതി ഞങ്ങളുടെ റവന്യൂ കുടുംബത്തിലെ അംഗമാണ്. വയനാട് ജില്ലയിൽ തന്നെ റവന്യൂ വകുപ്പിൽ ക്ലർക്ക് തസ്തികയിൽ ശ്രുതി ജോലിക്ക് കയറും.
ഈ സർക്കാർ കൂടെയുണ്ടാകും.