Follow the FOURTH PILLAR LIVE channel on WhatsApp
ഗുവാഹത്തി: അസമിൽ മികച്ച വിജയം നേടിയ ബി.ജെ.പി. നിയമസഭാ കക്ഷി നേതാവായി ഹിമന്ത ബിശ്വ ശർമയെ ഐകകണ്ഠേന വീണ്ടും തിരഞ്ഞെടുത്തു. ഞായറാഴ്ച ഗുവാഹത്തിയിൽ നടന്ന ബി.ജെ.പി. എം.എൽ.എമാരുടെ യോഗത്തിലാണ് തുടർച്ചയായ രണ്ടാം തവണയും അദ്ദേഹത്തെ പാർട്ടി നേതാവായി നിശ്ചയിച്ചത്. കേന്ദ്ര നിരീക്ഷകരായ ജെ.പി.നദ്ദ, നായാബ് സിങ് സെയ്നി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് 12ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. സത്യപ്രതിജ്ഞാ ചടങ്ങ് ഒരു ചരിത്ര നിമിഷമായിരിക്കുമെന്ന് അസം ബി.ജെ.പി. അധ്യക്ഷൻ ദിലീപ് സൈകിയ പറഞ്ഞു.
അസം നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കിയാണ് ബി.ജെ.പി. നേതൃത്വത്തിലുള്ള എൻ.ഡി.എ. സഖ്യം അധികാരം നിലനിർത്തിയത്. ആകെ 102 സീറ്റുകൾ എൻ.ഡി.എ. നേടിയപ്പോൾ പ്രതിപക്ഷത്തിന് 75 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ബി.ജെ.പി. ഒറ്റയ്ക്ക് 82 സീറ്റുകൾ നേടി.
























