Follow the FOURTH PILLAR LIVE channel on WhatsApp
പാലക്കാട്: മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കൾ കൂളിംഗ് ഗ്ലാസ്സും ധരിച്ച് പൊട്ടിച്ചിരിയോടെ സന്തോഷത്തിൻ്റെ മുഹൂർത്തങ്ങൾ പങ്കിടുന്ന കനതുകകരമായ പോസ്റ്ററോടെ സുമതി വളവ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്. ഈ ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ കൊല്ലങ്കോട്, നെൻമാറ, ഗ്രാമങ്ങളിലും പൊള്ളാച്ചിയിലുമായി നടന്നു വരുന്നു.
വൻവിജയം നേടിയ മാളികപ്പുറത്തിനു ശേഷം വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും സുമതി വളവിനു പ്രാധാന്യമുണ്ട്. മാളികപ്പുറത്തിനു തിരക്കഥ രചിച്ച അഭിലാഷ് പിള്ള തന്നെയാണ് ഈ ചിത്രത്തിൻ്റെയും തിരക്കഥ രചിച്ചിരിക്കുന്നത്.
നാട്ടിൽ ഏറെ ചർച്ചാവിഷയമാകുകയും ഭയത്തിൻ്റെയും ദുറൂഹതകളുടേയും പശ്ചാത്തലവുമുള്ള സുമതി വളവിൻ്റെ പിന്നാമ്പുറങ്ങളിലേക്കാണ് ഈ ചിത്രം കടന്നുചെല്ലുന്നത്. ത്രില്ലർ സ്വഭാവമാണ് ചിത്രത്തിനുള്ളത്. എന്നാൽ ചിരിയും ചിന്തയും സന്തോഷവും പകരുന്ന ഒരു പശ്ചാത്തലംകൂടി ഈ ചിത്രത്തിലുണ്ടന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന പോസ്റ്റർ വ്യക്തമാക്കുന്നത്. നർമ്മവും ഹൊറർ ത്രില്ലറുമൊക്കെ കൂട്ടിച്ചേർത്ത ഒരു ക്ലീൻ എൻ്റെർടെയ്നറാണ് ഈ ചിത്രം.
മൂന്നുകാലഘട്ടങ്ങ ളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ കഥാ പുരോഗതി. വാട്ടർമാൻ ഫിലിംസും തിങ്ക് സ്റ്റുഡിയോസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
അർജ്ജുൻ അശോകൻ, സൈജു കുറുപ്പ്, ബാലു വർഗീസ്, ഗോകുൽ സുരേഷ്, ശ്രാവൺ മുകേഷ്, ശിവദ, നന്ദു, കോട്ടയം രമേഷ്, ശ്രീജിത്ത് രവി, സാദിഖ്, ബോബി കുര്യൻ (പണി ഫെയിം), ഗോപികാ അനിൽ, സ്മിനു സിജോ, ജസ്ന ജയദീഷ്, സിജോ റോസ്, അനിയപ്പൻ, ജയകൃഷ്ണൻ, ജൂഹി ജയകുമാർ, സുമേഷ് ചന്ദ്രൻ, ഗീതി സംഗീത, സന്ദീപ്, മനോജ് കുമാർ, അശ്വതി അഭിലാഷ്, ജയ് റാവു എന്നിവരാണു താരനിരയിലെ പ്രമുഖർ.
രഞ്ജിൻ രാജിന്റേതാണ് സംഗീതം. പി.വി.ശങ്കർ ഛായാഗ്രഹണവും മുഹമ്മദ് അലി ചിത്രസംയോജനവും നിർവ്വഹിക്കുന്നു. കലാസംവിധാനം -അജയ് മങ്ങാട്, ചമയം -ജിത്തു പയ്യന്നൂർ, വസ്ത്രാലങ്കാരം -സുജിത് മട്ടന്നൂർ, പ്രൊഡക്ഷൻ മാനേജർ -നികേഷ് നാരായണൻ, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് -ഷാജി കൊല്ലം, പ്രൊഡക്ഷൻ കൺട്രോളർ -ഗിരീഷ് കൊടുങ്ങല്ലൂർ.
പാലക്കാട്, കോതമംഗലം എന്നിവിടങ്ങളിലായി സുമതി വളവിന്റെ ചിത്രീകരണം പൂർത്തിയാകും.
Discover more from Fourth Pillar
Subscribe to get the latest posts sent to your email.






























