ന്യൂഡല്‍ഹി: 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തത് ജനംസഖ്യയുടെ 6.68 ശതമാനം ആളുകള്‍ മാത്രമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പാര്‍ലമെന്റില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്.
Follow the FOURTH PILLAR LIVE channel on WhatsApp
2023-24 സാമ്പത്തിക വര്‍ഷത്തില്‍ 8.09 കോടി ആളുകളാണ് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തത്. റിട്ടേൺ ഫയല്‍ ചെയ്യുന്നതില്‍ മുമ്പത്തേക്കാള്‍ വര്‍ധനയുണ്ടെന്നും ധനകാര്യ സഹമന്ത്രി പറഞ്ഞു.
2022-23ല്‍ റിട്ടേൺ ഫയൽ ചെയ്തവർ 7.40 കോടിയായിരുന്നു. 2022-ല്‍ റിട്ടേൺ ഫയല്‍ ചെയ്തവരുടെ എണ്ണം 6.96 കോടിയും 2021-ല്‍ 6.72 കോടിയും 2020-ല്‍ 6.48 കോടിയുമായിരുന്നു.
ജനംസഖ്യയുടെ 93.32 ശതമാനം ആളുകളും ആദായനി കുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നില്ല എന്നത് വസ്തുതയായി നില്ക്കുന്നു. രാജ്യസഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് മന്ത്രി കണക്കുകള്‍ വെളിപ്പെടുത്തിയത്.
റിട്ടേൺ സമര്‍പ്പിച്ചവരില്‍ നികുതി അടയ്ക്കേണ്ടതില്ലാത്തവരുടെ എണ്ണം 2023-24 വര്‍ഷത്തില്‍ 4.90 കോടി ആളുകളാണ്. മുന്‍ വര്‍ഷത്തില്‍ ഇത് 4.64 കോടി ആളുകളായിരുന്നുവെന്നും കണക്കില്‍ പറയുന്നു.