29 C
Trivandrum
Friday, January 17, 2025

ഇന്ത്യൻ ശതകോടീശ്വരന്മാരുടെ സമ്പത്ത് 10 വർഷത്തിനിടെ മൂന്നിരട്ടി വർധിച്ചു

മുംബൈ: ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ സമ്പത്തില്‍ 10 വര്‍ഷത്തിനിടെ മൂന്നിരട്ടി വർധന. 905.6 ബില്യണ്‍ ഡോളറാണ് ഇവരുടെ ആസ്തിയെന്ന് യു.ബി.എസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതലത്തില്‍ ശതകോടീശ്വരന്മാരുടെ സമ്പത്തില്‍ യു.എസിനും ചൈനയ്ക്കും മാത്രം പിന്നില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.

Follow the FOURTH PILLAR LIVE channel on WhatsApp 

10 വര്‍ഷത്തിനിടെ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 185 ആയി. 123 ശതമാനമാണ് വര്‍ധന. ഫാര്‍മ, എഡ്യുടെക്, ഫിന്‍ടെക് തുടങ്ങിയ മേഖലകളിലെ സംരംഭങ്ങളാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

2023ലെ 637.1 ബില്യണ്‍ ഡോളറില്‍നിന്നാണ് 42 ശതമാനം വര്‍ധനയുമായി 905.6 ബില്യണ്‍ ഡോളറായത്. ഇത് ആഗോള ശരാശരിയേക്കാള്‍ കൂടുതലാണെന്നും യു.ബി.എസിന്റെ ബില്യണയര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കുടുംബ ബിസിനസുകളുടെ മുന്നേറ്റവും ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയുമാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തല്‍.

Recent Articles

Related Articles

Special

Enable Notifications OK No thanks