29 C
Trivandrum
Tuesday, November 18, 2025

അക്ഷരനഗരിക്ക് ക്രിസ്മസ് സമ്മാനമായി ലുലു മാൾ തുറന്നു

Follow the FOURTH PILLAR LIVE channel on WhatsApp 

കോട്ടയം: ‌സമാനതകളില്ലാത്ത ഷോപ്പിങ് അനുഭവം കോട്ടയത്തിന് സമ്മാനിക്കാൻ ലുലു മാൾ പ്രവർത്തനം ആരംഭിച്ചു. ലുലു ഗ്രൂപ്പിന്‍റെ കേരളത്തിലെ അഞ്ചാമത്തെ ഷോറൂമാണ് എം.സി. റോഡരികിൽ മണിപ്പുഴയിൽ ശനിയാഴ്ച പ്രവ‌ർത്തനമാരംഭിച്ചത്.

പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളുടെയും പ്രധാന ഷോപ്പിങ് കേന്ദ്രമാകും ലുലു. തിരുവനന്തപുരം കൊച്ചി ലുലു മാളുകളുടെ മിനി പതിപ്പാണ് കോട്ടയത്തേത്. ലോകോത്തര നിലവാരത്തിലുള്ള ഹൈപ്പർമാർക്കറ്റാണ് മിനി മാളിലെ ഹൈലൈറ്റ്.

സഹകരണ-ദേവസ്വം മന്ത്രി വി.എൻ.വാസവനാണ് മാൾ ഉദ്ഘാടനം ചെയ്‌തത്. കോട്ടയം ലുലു മധ്യകേരളത്തിന്‍റെ ഗ്ലോബൽ ഷോപ്പിങ്ങ് ഹബ്ബായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്‍റെ വികസനത്തിൽ എം.എ.യൂസഫലി വഹിക്കുന്ന പങ്ക് നിർണായകമാണെന്നും കോട്ടയത്തിന്‍റെ ആധുനികവത്കരണത്തിന് കരുത്തേകുന്നതാണ് ലുലുവിന്‍റെ സാന്നിധ്യമെന്നും മന്ത്രി കൂട്ടിചേർത്തു.

മധ്യകേരളത്തിനുള്ള ക്രിസ്‌മസ് പുതുവർഷ സമ്മാനമെന്നാണ് പുതിയ ലുലുവിനെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി വിശേഷിപ്പിച്ചത്. കൂടുതൽ തൊഴിലവസരവും പ്രാദേശികമായ വികസനവുമാണ് നാടിന് ആവശ്യം. കോട്ടയം ലുലുവിലൂടെ 2000 പേർക്ക് പുതുതായി തൊഴിൽ ലഭിക്കും. അതിലൂടെ കൂടുതൽ തൊഴിൽ അവസരങ്ങൾ നാട്ടിൽ ഉണ്ടാകണമെന്നും യുവത്വത്തിന്‍റെ മികവ് നമ്മുടെ നാട്ടിൽ പ്രയോജനപ്പെ‌‌ടുത്താൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു ലുലു ഹൈപ്പർമാർക്കറ്റിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ. പരിപാടിയിൽ മുഖ്യാതിഥിയായി. ജോസ് കെ മാണി എം.പി., ഫ്രാൻസിസ് ജോർജ് എം.പി., ഹാരിസ് ബീരാൻ എം.പി., കോട്ടയം മുൻസിപ്പൽ ചെയർപേഴ്‌സൺ ബിൻസി സെബാസ്‌റ്റ്യൻ, മുൻ കേന്ദ്രസഹമന്ത്രി വി.മുരളീധരൻ, കൗൺസിലർ ഷീന ബിനു, സന്തോഷ് ജോർജ് കുളങ്ങര, സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു എന്നിവർ ചടങ്ങിൽ സന്നഹിതരായിരുന്നു.

350 കോടി രൂപയുടെ നിക്ഷേപത്തിൽ 3.22 ലക്ഷം സ്ക്വയർ ഫീറ്റിലാണ് കോട്ടയം ലുലു മിഴിതുറന്നിരിക്കുന്നത്. 1.4 ലക്ഷം സ്ക്വയർ ഫീറ്റിലുള്ള ലുലു ഹൈപ്പർമാർക്കറ്റാണ് മിനി മാളിലെ ഹൈലൈറ്റ്. ഗ്രോസറി മുതൽ ഫാഷൻ തുണിത്തരങ്ങൾ തുടങ്ങി ഇലക്ട്രോണിക്‌സ് ഹോം അപ്ലെയൻസുകൾ വരെ എല്ലാം ഒരു കുടക്കീഴിൽ അണിനിരത്തുകയാണ് ലുലു ഹൈപ്പർമാർക്കറ്റ്.

തിരുവനന്തപുരം കൊച്ചി ലുലു മാളുകളുടെ മിനി പതിപ്പാണ് കോട്ടയതേത്. അതേസമയം ആഗോള നിലവാരത്തിലാണ് കോട്ടയം ലുലുവും ഒരുങ്ങിയിരിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള ഹൈപ്പർമാർക്കറ്റാണ് കോട്ടയം ലുലു മാളിലെ പ്രധാന ആകർഷണം. ഇതിന് പുറമേ ഫുഡ്കോർട്ട്, ഇൻഡോർ ഗെംയിമിങ് സോൺ, മികച്ച പാർക്കിങ്ങ്, ബ്രാൻഡഡ് ഷോറൂമുകൾ എന്നിവ ലുലുവിനെ മധ്യകേരളത്തിന്‍റെ പ്രധാന ഷോപ്പിങ്ങ് കേന്ദ്രമാക്കും.

പരിപാടിയിൽ സ്വാമി ഋതംബരാനന്ദ, ഫാദർ മൈക്കിൾ വെട്ടിക്കാട് ഉൾപ്പടെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ സംബന്ധിച്ചു. ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ അഷറഫ് അലി, ലുലു ഇന്ത്യ സി.ഇ.ഒ. ആൻഡ് ഡയറക്‌ടർ നിഷാദ് എം.എ., ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഗ്രൂപ്പ് ഡയറക്‌ടർമാരായ സലിം എം.എ., മുഹമ്മദ് അൽത്താഫ്, , ഡയറക്‌ടർ ഫഹാസ് അഷറഫ്, ലുലു മാൾസ് ഇന്ത്യ ഡയറക്‌ടർ ഷിബു ഫിലിപ്പ്സ് എന്നിവരും പരിപാടിയുടെ ഭാഗമായി.

Recent Articles

Related Articles

Special

Enable Notifications OK No thanks