ഗോവ: ഒന്നര ദശകത്തോളം നീണ്ട പ്രണയത്തിനൊടുവിൽ കീർത്തി സുരേഷ് ഔദ്യോഗികമായി ആൻ്റണി തട്ടിലിൻ്റെ സ്വന്തമായി. കീർത്തിയെ ആൻ്റണി താലി ചാർത്തി. ഇന്‍സ്റ്റഗ്രാമില്‍ ആൻ്റണിക്കൊപ്പമുള്ള ചിത്രം ഈയിടെ കീര്‍ത്തി പങ്കുവെച്ചപ്പോൾ 15 വര്‍ഷം, സ്റ്റില്‍ കൗണ്ടിങ് എപ്പോഴും ആന്റണി കീര്‍ത്തി എന്നായിരുന്നു കീര്‍ത്തിയുടെ കുറിപ്പ്.
Follow the FOURTH PILLAR LIVE channel on WhatsApp
ഗോവയിലായിരുന്നു കീർത്തിയുടെയും ആൻ്റണിയുടെയും വിവാഹച്ചടങ്ങുകൾ. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ നടി പങ്കുവെച്ചു.
പരമ്പരാഗത രീതിയിൽ അണിഞ്ഞൊരുങ്ങിയാണ് കീർത്തി ചടങ്ങിനെത്തിയത്. മഞ്ഞയിൽ പച്ച അരികുകളുള്ള പട്ടുപുടവയാണ് കീർത്തി ധരിച്ചത്. ജിമിക്കി കമ്മലും പരമ്പരാഗത രീതിയിലുള്ള ആഭരണങ്ങളും നെറ്റിച്ചുട്ടിയുമൊക്കെ കീർത്തിക്ക് തമിഴ് വധുവിൻ്റെ രൂപം നൽകി.
എൻജിനീയറായ ആന്റണി ഇപ്പോള്‍ മുഴുവന്‍ സമയ ബിസിനസ്സുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്‌പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസ്സിന്റെ ഉടമ കൂടിയാണ്.