പാലക്കാട്: സ്‌കൂൾ ബസ്സിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കവേ അതേ ബസ്സിടിച്ച് പെൺകുട്ടി മരിച്ചു. എരിമയൂർ സെന്റ് തോമസ് മിഷൻ എൽ.പി. സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിനി തൃതീയ (6) ആണ് മരിച്ചത്. കൃഷ്ണദാസിന്റെയും രജിതയുടെയും മകളാണ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സയിലിരിക്കെയാണ് മരിച്ചത്.
Follow the FOURTH PILLAR LIVE channel on WhatsApp
വെള്ളിയാഴ്ച വൈകിട്ട് നാലോടെയാണ് അപകടം നടക്കുന്നത്. ചുള്ളിമടയിൽ സ്‌കൂൾബസിൽ നിന്ന് ഇറങ്ങിയ ശേഷം റോഡ് മുറിച്ചുകടക്കവേ
മുന്നോട്ട് എടുത്ത അതേ ബസ് തന്നെ ഇടിക്കുകയായിരുന്നു. കുട്ടി ബസിന്റെ മുന്നിലുള്ളത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ബസ് ദേഹത്ത് കയറിയ തൃതീയയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
കുട്ടിയെ ആദ്യം ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പാലക്കാട്ടുള്ള മറ്റൊരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.