29 C
Trivandrum
Friday, April 25, 2025

ബംഗാളി നടിക്കെതിരേ രഞ്ജിത് നിയമ നടപടിക്ക്

Follow the FOURTH PILLAR LIVE channel on WhatsApp 

കോഴിക്കോട്: തനിക്കെതിരെ ആരോപണങ്ങളുന്നയിച്ച ബംഗാളി നടി ശ്രീലേഖ മിത്രയ്‌ക്കെതിരേ നിയമനടപടിയുമായി സംവിധായകന്‍ രഞ്ജിത്ത് മുന്നോട്ട്. സത്യമറിയാതെയാണ് പലരും ആക്രമണം നടത്തുന്നത്. പാര്‍ട്ടിക്കെതിരേയും സര്‍ക്കാരിനെതിരേയും സംഘടിതമായ ആക്രമണമാണ് നടക്കുന്നത്. പാര്‍ട്ടിയെ ചെളിവാരിയെറിയാന്‍ തന്റെ പേര് ഉപയോഗിക്കുന്നത് അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.

താനെന്ന വ്യക്തി കാരണം സര്‍ക്കാര്‍ പ്രതിച്ഛായയ്ക്കു കളങ്കമേല്‍ക്കുന്ന പ്രവൃത്തി ഉണ്ടാവില്ലെന്നും നിയമപരമായി തന്നെ സത്യം തെളിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബ്ദ സന്ദേശത്തിലൂടെയാണ് രഞ്ജിത്ത് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

തനിക്കെതിരായ ആക്രമണം താന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി സ്ഥാനമേറ്റപ്പോള്‍ മുതല്‍ ആരംഭിച്ചതാണ്. അതിന്റെ ഭാഗമാണ് ബംഗാളി നടിയുടേയും ആരോപണം. നടി പറഞ്ഞതില്‍ ഒരു ഭാഗം കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായി തുടരുന്നത് ശരിയല്ലെന്നു തോന്നിയതിനാലാണ് രാജി സമര്‍പ്പിച്ചത്.

തന്റെ വീട് തന്റെ സ്വകാര്യതയാണ്. അതിലേക്ക് മാധ്യമങ്ങള്‍ ഇരച്ചുകയറിയത് അനുവാദമില്ലാതെയാണ്. തനിക്ക് ഒരു മാധ്യമക്യാമറയേയും അഭിമുഖീകരിക്കണ്ട കാര്യമില്ലെന്നും രഞ്ജിത്ത് പ്രതികരിച്ചു.

Recent Articles

Related Articles

Special

Enable Notifications OK No thanks