Kerala

പൊതുമേഖലാ സ്ഥാപനങ്ങളിലെ ബോണസ് കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഓണം ബോണസ് അടക്കമുള്ള ആനുകൂല്യങ്ങളില്‍ രണ്ട് ശതമാനം മുതല്‍ എട്ട് ശതമാനം വരെ വര്‍ധന നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. മുന്‍ വര്‍ഷത്തെ പ്രവര്‍ത്തന ലാഭത്തേക്കാള്‍ കൂടുതല്‍...

സി.എം.ഡി.ആര്‍.എഫില്‍ നിന്ന് ഒരാഴ്ച വിതരണം ചെയ്തത് 3.24 കോടി

തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 3,24,68,580 രൂപ വിതരണം ചെയ്തു. വിവിധ ജില്ലകളില്‍ നിന്നുള്ള 1,828 പേര്‍ക്കാണ് 3.24 കോടി രൂപ അനുവദിച്ചത്. 2024 ഓഗസ്റ്റ് 28 മുതല്‍...

വയനാട് പുനരധിവാസം: സര്‍വ്വകക്ഷി യോഗത്തിന്റെ പൂര്‍ണ പിന്തുണ

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തു പിടിച്ച് മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ യോജിച്ച തീരുമാനം. സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാവരും ഒരേ വികാരം പ്രകടിപ്പിച്ചതില്‍ മുഖ്യമന്ത്രി നന്ദി അറിയിച്ചു.വയനാട്...

ഉരുള്‍പൊട്ടലില്‍ മരിച്ച 36 പേരെ ഡി.എന്‍.എ. പരിശോധനയില്‍ തിരിച്ചറിഞ്ഞു

കല്പറ്റ: വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച 36 പേരെ ഡി.എന്‍.എ. പരിശോധനയിലൂടെ തിരിച്ചറിഞ്ഞുവെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍.മേഘശ്രീ അറിയിച്ചു. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുള്‍പ്പെടെ 73 സാംപിളുകളാണ് പരിശോധന...

സിനിമാ പരാതികള്‍ അന്വേഷിക്കുന്നത് പ്രത്യേക വനിതാ സംഘം

തിരുവനന്തപുരം: സിനിമാ മേഖലയില്‍ വനിതകള്‍ നേരിട്ട ദുരനുഭവങ്ങളുമായി ബന്ധപ്പെട്ട എല്ലാ കേസുകളും മുതിര്‍ന്ന വനിതാ ഓഫിസര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കാന്‍ തീരുമാനം. ഇക്കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് രൂപം നല്‍കിയ പ്രത്യേക അന്വേഷണസംഘത്തിന്റെ ആദ്യയോഗത്തിലാണ് ഇതു...

മാധ്യമപ്രവര്‍ത്തകരെ പിടിച്ചുതള്ളി ആക്രോശിച്ച് സുരേഷ് ഗോപി

തൃശൂര്‍: രാമനിലയത്തില്‍ മാധ്യമപ്രവര്‍ത്തകരെ പിടിച്ചുതള്ളി ആക്രോശിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സിനിമാ മേഖലയിലെ ആരോപണങ്ങളെക്കുറിച്ചുള്ള സുരേഷ് ഗോപിയുടെ അഭിപ്രായം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ തള്ളിയതിനെക്കുറിച്ചു ചോദിച്ചപ്പോഴാണ് അദ്ദേഹം കുപിതനായത്.ഹേമ കമ്മിറ്റി...

സുരേഷ് ഗോപിയെ തള്ളി സുരേന്ദ്രന്‍; പാര്‍ട്ടി നിലപാട് പ്രസിഡന്റ് പറയും

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങള്‍ക്ക് പ്രതികരണമായി മാധ്യമങ്ങളോടു തട്ടിക്കയറുയും സിനിമാപ്രവര്‍ത്തകരെ പിന്തുണയ്ക്കുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്ത കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തള്ളി....

ഓണത്തിന് മുമ്പ് 4,800 രൂപ ക്ഷേമപെന്‍ഷന്‍; ഒക്ടോബര്‍ മുതല്‍ എല്ലാ മാസവും കൃത്യം

തിരുവനന്തപുരം: മുടങ്ങിയ ക്ഷേമപെന്‍ഷന്‍ വിതരണം പുനരാരംഭിക്കാന്‍ തീരുമാനം. ഓണത്തിന് മുമ്പ് മൂന്ന് മാസത്തെ പെന്‍ഷന്‍ കുടിശ്ശിക നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ വ്യക്തമാക്കി.ഈ ആഴ്ചയും സെപ്റ്റംബര്‍ ആദ്യവാരവുമായി ആദ്യ ഗഡുവായ 1,600...

മാധ്യമങ്ങളോട് കയര്‍ത്ത് സുരേഷ് ഗോപി; ആരോപണങ്ങളൊക്കെ മാധ്യമസൃഷ്ടിയെന്ന്

തൃശ്ശൂര്‍: മലയാള സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ ക്ഷോഭിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നടനും എം.എല്‍.എയുമായ മുകേഷിനെതിരേ ഉയര്‍ന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, കോടതി വല്ലതും പറഞ്ഞോ, നിങ്ങളാണോ കോടതി എന്നായിരുന്നു മറുചോദ്യം. ഉയര്‍ന്നുവന്നതൊക്കെ...

സിനിമാ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: ചലച്ചിത്രമേഖലയിലെ പ്രമുഖര്‍ക്കെതിരെയുള്ള ആരോപണത്തില്‍ പ്രാഥമിക അന്വേഷണത്തിന് സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച വിളിച്ചു ചേര്‍ത്ത ഉന്നത പൊലീസുദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതു...

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം നടപ്പായി; രഞ്ജിത്ത് രാജിവെച്ചു

തിരുവനന്തപുരം: സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പൊട്ടിപ്പുറപ്പെട്ട വിവാദമാണ് രഞ്ജിത്തിന്റെ രാജിയില്‍ കലാശിച്ചത്.വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രാജിവെയ്ക്കണമെന്ന് രഞ്ജിത്തിന് മുഖ്യമന്ത്രി പിണറായി...

സമ്മതപത്രം നല്‍കാത്തവരില്‍നിന്ന് ശമ്പളം പിടിക്കില്ല

തിരുവനന്തപുരം: സമ്മതപത്രം നല്‍കിയിട്ടില്ലാത്ത ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക പിടിക്കില്ലെന്ന് സര്‍ക്കാര്‍. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകാണ് ഇക്കാര്യം അറിയിച്ചത്.വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാര്‍...

Recent Articles

Special