തൃശ്ശൂർ: തൃശ്ശൂർ നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. തൃശ്ശൂർ പാലിയം റോഡ് സ്വദേശി ലിവിൻ (30) ആണ് കൊല്ലപ്പെട്ടത്. രാത്രി 8.45നായിരുന്നു സംഭവം.
Follow the FOURTH PILLAR LIVE channel on WhatsApp
കൗമാരക്കാരായ 2 കുട്ടികളാണ് കുത്തിയത്. തേക്കിൻകാട് മൈതനിയിൽ ജില്ലാ ആശുപത്രിക്കു മുന്നിൽ ഇരിക്കുകയായിരുന്ന കുട്ടികളുമായി ലിവിൻ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. പിന്നാലെ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് കുട്ടികൾ ലിവിനെ കുത്തുകയായിരുന്നു.
സംഭവത്തില്‍ ഒരു കൗമാരക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.
മദ്യലഹരിയിൽ ലിവിൻ ആക്രമിച്ചെന്ന് കൗമാരക്കാരൻ പൊലീസിന് മൊഴി നല്‍കി. ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.