തിരുവനന്തപുരം: മതത്തെ രാഷ്ട്രീയത്തില്‍ കലര്‍ത്താനും തിരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്താനുമുള്ള കുടിലതന്ത്രമാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റേതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. മുസ്ലീം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് ഹൈദരലി തങ്ങളെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശത്തെയാണ് എന്തോ ഒരു കുഴപ്പം സംഭവിച്ചുവെന്ന നിലയില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞത്.
രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമ്പോഴും അതിന്റെ നേതൃത്വത്തില്‍ ഉണ്ടാകുമ്പോഴും രാഷ്ട്രീയമായി കാര്യങ്ങള്‍ കേള്‍ക്കുക എന്നത് ജനാധിപത്യമര്യാദയാണ്. കെ.പി.സി.സി. പ്രസിഡന്റിനെ എത്രയോ തവണ ഞങ്ങള്‍ വിമര്‍ശിച്ചിട്ടുണ്ട്. സ്വന്തം പാര്‍ട്ടിയുടെ പ്രസിഡന്റിനെ വിമര്‍ശിച്ചപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ നിലവിളിയും കരച്ചിലുമൊന്നും കണ്ടില്ല.
മുസ്ലീം ലീഗിന്റെ സംസ്ഥാന അധ്യക്ഷനായി ആ കസേരയില്‍ ഇരിക്കുമ്പോള്‍ വിമര്‍ശിക്കപ്പെടാന്‍ പാടില്ലേ. ആ പദവിയിലിരിക്കുമ്പോള്‍ രാഷ്ട്രീയം പറയുന്ന സ്ഥിതിയുണ്ടാവും. അത് എങ്ങനെയാണ് പ്രത്യേക മതത്തിന് എതിരാവുക വിമര്‍ശനത്തെ സഹിഷ്ണുതയോടെ കാണാന്‍ പറ്റുന്നില്ലെങ്കില്‍ അത് ശരിയാണോ അങ്ങനെയുള്ളവര്‍ രാഷ്ട്രീയത്തില്‍ നില്‍ക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.