29 C
Trivandrum
Friday, January 17, 2025

രാഹുലിന് വോട്ടിടുമെന്ന് ഖുര്‍ആനില്‍ തൊട്ട് സത്യം ചെയ്യിച്ചുവെന്ന് സി.പി.എം.

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് വോട്ട് ചെയ്യിക്കാന്‍ എസ്.ഡി.പി.ഐയും ജമാ അത്തെ ഇസ്ലാമിയും വീടുകള്‍ കയറി ഖുര്‍ആനില്‍ തൊട്ട് സത്യം ചെയ്യിച്ചുവെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു ആരോപിച്ചു. പാലക്കാട് തിരഞ്ഞെടുപ്പില്‍ മതവര്‍ഗീയതയോട് കൂട്ടുകൂടിയത് യു.ഡി.എഫാണെന്നും അദ്ദേഹം പറഞ്ഞു.

Follow the FOURTH PILLAR LIVE channel on WhatsApp 

സന്ദീപ് വാര്യരുടെ വരവ് ഡി.സി.സി. പ്രസിഡന്റ് തങ്കപ്പന്‍ പോലും അറിഞ്ഞിട്ടില്ലെന്നും സുരേഷ് ബാബു പരിഹസിച്ചു. മണ്ഡലത്തില്‍ 2021ല്‍ ഇ ശ്രീധരന് കിട്ടിയ നിഷ്പക്ഷ പിന്തുണ ഇത്തവണ പി.സരിന് ലഭിച്ചു. ശ്രീധരന് കിട്ടിയതിനേക്കാള്‍ കൂടുതല്‍ വോട്ടും സരിന് കിട്ടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

വ്യാജവോട്ട് നിയമപരമായി തടയാന്‍ സാധിച്ചു. വിഷയം നേരത്തെ ഉയര്‍ത്തിക്കൊണ്ടു വന്നതിനാല്‍ വ്യാജവോട്ടുകാര്‍ പോള്‍ ചെയ്യാന്‍ വന്നില്ല. കായികമായ കരുത്ത് കാട്ടാനല്ല സി.പി.എം. വിഷയം ഉന്നയിച്ചത്. വി.കെ.ശ്രീകണ്ഠന്‍ എം.പിയുടേത് നാടകമാണ്. കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് ബൂത്തുകളില്‍ ആളുണ്ടായില്ല. മാത്തൂരും കണ്ണാടിയിലും മുന്നേറ്റമുണ്ടായി. നഗരസഭയില്‍ സി.പി.എമ്മിന് വലിയ മുന്നേറ്റമുണ്ടാക്കാനായി. പിരായിരിയില്‍ കോണ്‍ഗ്രസ് വോട്ട് പോലും സി.പി.എമ്മിന് ലഭിച്ചുവെന്നും സുരേഷ് ബാബു പറഞ്ഞു.

Recent Articles

Related Articles

Special

Enable Notifications OK No thanks