സസ്പെൻസും അന്വേഷണവുമായി ‘ആരം’

Follow the FOURTH PILLAR LIVE channel on WhatsApp 

നിരവധി പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാജേഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ‘ആരം’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോ.ജുനൈസ് ബാബു ഗുഡ് ഹോപ് ആണ് ചിത്രം നിർമിക്കുന്നത്.

സൈജു കുറുപ്പിനെ കേന്ദ്രകഥാപാത്രമാക്കി സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ‘കിനാവള്ളി’യുടെ രചയിതാവായ വിഷ്ണു രാമചന്ദ്രനാണ് രചിച്ചിരിക്കുന്നത്. സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും തുടർന്നുള്ള ആത്മസംഘർഷങ്ങളും ഉദ്വേഗജനകമായ അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം.

സി.ഐ. ആന്റോ ഈപ്പൻ എന്ന കഥാപാത്രത്തെയാണ് സൈജു കുറുപ്പ് അവതരിപ്പിക്കുന്നത്. അസ്കർ അലി, സിദ്ദിഖ്, അഞ്ജു കുര്യൻ, സുധീഷ്, ഉണ്ണിലാലു, അജിത് കോശി, മനോജ് കെ.യു., ഷഹീൻ സിദ്ദിഖ്, അപ്പുണ്ണി ശശി, മീര വാസുദേവ്, വൈഷ്ണവി കല്യാണി, സുരഭി സന്തോഷ്, ലത ദാസ്, ഗോകുലൻ, റിയാസ് നർമകല, ജയരാജ് വാര്യർ, കബനി സൈറ, ശ്രേയ ജയദീപ്, എറിക് ആദം ഗുഡ് ഹോപ് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
ജിത്തു ദാമോദർ ഛായാഗ്രഹണവും വി.സാജൻ എഡിറ്റിങ്ങും രോഹിത് ഗോപാലകൃഷ്ണൻ സംഗീതസംവിധാനവും നിർവഹിക്കുന്നു. കൈതപ്രം, ജിസ് ജോയ്, ജോ പോൾ എന്നിവരാണ് ഗാനരചന. ഹരിചരൺ, സിതാര കൃഷ്ണകുമാർ, സായനോര, അതുൽ നറുകര, യാസിൻ നിസാർ, അജയ് ശ്രാവൺ, ആരതി എം.എൻ., അശ്വിൻ എന്നിവർ ഗാനങ്ങൾ ആലപിക്കുന്നു.

ബാബു പിള്ളൈ പ്രൊഡക്ഷൻ ഡിസൈനും സുജിത് മട്ടന്നൂർ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. കിരൺ, മനോജ് എന്നിവരാണ് മേക്കപ്പ്. നികേഷ് നാരായൺ പ്രൊഡക്ഷൻ കൺട്രോളറും ഷിബിൻ കൃഷ്ണ ചീഫ് അസോസിയേറ്റ് ഡയറക്ടറുമാണ്. റോബിൻ ടോം സംഘട്ടനസംവിധാനവും ശ്രീജിത്ത് ഡാൻസ് സിറ്റി നൃത്തസംവിധാനവും നിർവഹിക്കുന്നു.

ഷിജോ ഡൊമിനിക് ഫിനാൻസ് കൺട്രോളറും സിബി ചീരൻ സ്റ്റിൽ ഫോട്ടോഗ്രാഫറുമാണ്. മാ മി ജോ പബ്ലിസിറ്റി ഡിസൈനും ജാങ്കോ സ്പേസ് ഡിജിറ്റൽ മാർക്കറ്റിങ്ങും ബ്രിങ്ഫോർത്ത് മാർക്കറ്റിങ് ആൻഡ് അഡ്വർടൈസിങ്ങും നിർവഹിക്കുന്നു. പി.ആർ.ഒ. വാഴൂർ ജോസ്.

ഗുഡ്ഫെല്ലാസ് റിലീസും റോവാൻ എന്റർടൈൻമെന്റ്സും ചേർന്ന് ചിത്രം സെപ്റ്റംബറിൽ കേരളത്തിലെ തിയേറ്ററുകളിലെത്തിക്കും.

COMMENT

Recent Articles

Related Articles

Special