Follow the FOURTH PILLAR LIVE channel on WhatsApp
വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന ‘തുടക്കം’ സിനിമയുടെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. കുടുംബബന്ധങ്ങളുടെ ഹൃദ്യമായ നിമിഷങ്ങളും ത്രില്ലർ രംഗങ്ങളും കോർത്തിണക്കിയതാണ് ട്രെയിലർ. ചിത്രം ഓഗസ്റ്റ് 7ന് തിയേറ്ററുകളിലെത്തും.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം ജൂഡ് ആന്റണി ജോസഫാണ് സംവിധാനം ചെയ്യുന്നത്. കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിലാണ് ട്രെയിലർ പ്രകാശനം ചെയ്തത്. ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും ചലച്ചിത്രരംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
വിസ്മയ മോഹൻലാലിന്റെ അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റചിത്രമെന്ന നിലയിൽ ‘തുടക്കം’ നേരത്തേ തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മലയോരഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ സാധാരണക്കാരുടെ ജീവിതത്തിലൂടെ വികസിക്കുന്ന കഥയിൽ ഒളിഞ്ഞിരിക്കുന്ന ദുരൂഹതകളുടെ സൂചനയാണ് ട്രെയിലർ നൽകുന്നത്.
ആശിഷ് ജോ ആന്റണി ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മോഹൻലാലും നിർണായക വേഷത്തിലെത്തുന്നുണ്ട്. സായികുമാർ, കെ.ബി.ഗണേഷ് കുമാർ, ദിനേശ് പ്രഭാകർ, ജാഫർ ഇടുക്കി, കോട്ടയം രമേഷ്, ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ, ജയ്സ് ജോസ്, ജയക്കുറുപ്പ്, അശ്വിനി വിജയൻ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.
ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഡോ.എമിൽ വിൻസന്റ്, ഡോ. അനീഷ ആന്റണി എന്നിവർ എക്സിക്യുട്ടീവ് പ്രൊഡ്യൂസർമാരാണ്.
ജേക്സ് ബിജോയ് സംഗീതവും അഖിൽ ജോർജ്, ജോമോൻ ടി.ജോൺ എന്നിവർ ഛായാഗ്രഹണവും നിർവഹിക്കുന്നു. ചമൻ ചാക്കോയാണ് എഡിറ്റർ. സന്തോഷ് രാമൻ പ്രൊഡക്ഷൻ ഡിസൈനും ജിതേഷ് പൊയ്യ മേക്കപ്പും അരുൺ മനോഹർ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു.
സൈലക്സ് എബ്രഹാം ചീഫ് അസോസിയേറ്റ് ഡയറക്ടറും മനോഹരൻ കെ. പയ്യന്നൂർ ഫിനാൻസ് കൺട്രോളറുമാണ്. വിനോദ് ശേഖർ, ശ്രീക്കുട്ടൻ എന്നിവർ പ്രൊഡക്ഷൻ എക്സിക്യുട്ടീവുകളും ബിജു തോമസ് പ്രൊഡക്ഷൻ കൺട്രോളറുമാണ്. പി.ആർ.ഒ. വാഴൂർ ജോസ്.


























