Follow the FOURTH PILLAR LIVE channel on WhatsApp
സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിക്കുന്ന ‘പൈറേറ്റ്സ് ഓഫ് ഇടുക്കി’ സെപ്റ്റംബർ 4ന് തിയേറ്ററുകളിലെത്തും. റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള ചിത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തിറക്കി.
ആലഞ്ചേരി സിനിമാസിന്റെയും ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെയും ബാനറിൽ സിറിയക് ആലഞ്ചേരിയാണ് ചിത്രം നിർമിക്കുന്നത്. ഇടുക്കിയുടെ പശ്ചാത്തലത്തിൽ ഒരു സമ്പന്ന കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹ സംഭവങ്ങളാണ് ചിത്രം പറയുന്നത്.
ശ്രദ്ധേയമായ ‘കൂടോത്രം’ എന്ന ചിത്രത്തിനുശേഷം സന്തോഷ് ഇടുക്കി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണിത്.
ശ്രീജിത്ത് രവി, സിറിയക് ആലഞ്ചേരി, രവീന്ദ്രൻ കീരിത്തോട്, അനുരാജ് ശിവഗിരി, ജോബി കുന്നത്തുംപാറ, ബിജു തോപ്പൻ, അഭിലാഷ് വിദ്യാസാഗർ, അനീഷ് അബ്രഹാം, സാരംഗ് മാത്യു, ബിജു വൈദ്യൻ, അനിൽ കാളിദാസൻ, കെ.വി.രാജു, സജി, ജോമോൻ പാറയിൽ, അജീഷ് ചില്ലിസ്, ജോമി വെൺമണി, സി.കെ.രാജു, സണ്ണി പനയ്ക്കൽ, ലിബിയ ഷോജൻ, ജിൻസി ജിസ്ബിൻ, ജയ, ഫ്രാൻസിൽനിന്നുള്ള വാലന്റീന തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു.
കിങ്ങൻ ജിതിൻ ഛായാഗ്രഹണം നിർവഹിക്കുന്നു. റോണി റാഫേലാണ് പശ്ചാത്തലസംഗീതം. ജ്യോതിഷ് കുമാർ എഡിറ്റിങ്ങും ജയ്സൺ ജോൺ സംഗീതവും സൗണ്ട് ഡിസൈനും നിർവഹിക്കുന്നു. ഷിബു അടിമാലി, അജയ് കീഴില്ലം എന്നിവരാണ് കലാസംവിധാനം.
സേതു അടൂർ പ്രൊഡക്ഷൻ കൺട്രോളറും പൗലോസ് കുറുമറ്റം പ്രൊഡക്ഷൻ എക്സിക്യുട്ടീവുമാണ്. പട്ടണം ഷാ, അരവിന്ദ് ഇടുക്കി എന്നിവർ മേക്കപ്പും ബിനു വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. സാജൻ കല്ലായി ചീഫ് അസോസിയേറ്റ് ഡയറക്ടറും ജിഷ്ണു രാധാകൃഷ്ണൻ അസോസിയേറ്റ് ഡയറക്ടറുമാണ്. പി.ആർ.ഒ. വാഴൂർ ജോസ്.
ശുഭശ്രീ സ്റ്റുഡിയോസാണ് സ്റ്റുഡിയോ പ്രവർത്തനങ്ങൾ നിർവഹിക്കുന്നത്. രാജീവ് അഴിയൂർ സ്റ്റിൽസും ഷിനോജ് സൈൻ പബ്ലിസിറ്റി ഡിസൈനും ഒരുക്കുന്നു. ശുഭശ്രീ സ്റ്റുഡിയോസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.



























