Follow the FOURTH PILLAR LIVE channel on WhatsApp
കൃഷ്ണാരവം പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജേഷ് വടകോട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒരു വട്ടം കൂടി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. തിരുവനന്തപുരം, തമിഴ്നാട് എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടന്നത്.
സംവിധായകൻ രാജേഷ് വടകോടും പുതുമുഖം റോബിൻ വിൽസെറ്റുമാണ് ചിത്രത്തിലെ നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നീനു, ആര്യ, തലയൻ ജയചന്ദ്രൻ, ജലദ ഭാസ്കർ, ജൈനേന്ദ്രകുമാർ, യദു, വിജയ് ശങ്കർ, അനിൽ നെയ്യാറ്റിൻകര, ദേവിക തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
പ്രദീഷ് അരുവിക്കര, പ്രദീപ് എസ്.നായർ, സൂര്യ വിനോദ് എന്നിവർ എഴുതിയ വരികൾക്ക് ശ്രീനാഥ് എസ്.വിജയ് സംഗീതം ഒരുക്കുന്നു. സൂരഞ്ജ്, ശ്രീനാഥ് എസ്.വിജയ്, ബി.കൃഷ്ണമൂർത്തി, ഭവാനി, ഷൈൽ ഡാനിയേൽ, വിഷ്ണു മോഹനൻ എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത്.
അജയ് ഛായാഗ്രഹണവും അനിൽ ജോൺ എഡിറ്റിങ്ങും നിർവഹിക്കുന്നു. കാർത്തിക്കാണ് ഡിസൈനർ. അഭിലാഷ് ചീഫ് അസോസിയേറ്റും അഭിനവ് അസോസിയേറ്റ് ഡയറക്ടറുമാണ്. പത്മകുമാർ പ്രൊഡക്ഷൻ കൺട്രോളറാണ്. സന്ധ്യ രാജേഷ് മേക്കപ്പും ജയപ്രസാദ് വസ്ത്രാലങ്കാരവും പ്രശാന്ത് കലാസംവിധാനവും നിർവഹിക്കുന്നു. പി.ആർ.ഒ. എ.എസ്.ദിനേശ്.


























