എസ്.കെ.പൊറ്റക്കാടിന്റെ ‘സമ്മാനം’ ഇനി ‘മാലിനി’

Follow the FOURTH PILLAR LIVE channel on WhatsApp 

എസ്.കെ. പൊറ്റക്കാട് രചിച്ച ‘സമ്മാനം’ എന്ന ചെറുകഥയെ ആസ്പദമാക്കി ‘മാലിനി’ എന്ന പേരിൽ ചലച്ചിത്രമൊരുങ്ങുന്നു. ജയേന്ദ്ര ശർമ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് എറണാകുളത്തെ അമ്മ അസോസിയേഷൻ ഹാളിൽ നടന്നു.

പ്രമുഖ തിരക്കഥാകൃത്ത് എസ്.എൻ.സ്വാമിയാണ് ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം ചെയ്തത്. വിനോദ് കോവൂർ, സരയു, പ്രശാന്ത് മുരളി, ശ്രീറാം രാമചന്ദ്രൻ, അൻസീൽ റഹ്മാൻ, റഷീദ് പാറക്കൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

രാജകീയം സിനിമാസിന്റെ ബാനറിൽ വിനോദ് കുമാർ രാജകീയമാണ് ചിത്രം നിർമിക്കുന്നത്. സിനി ഫ്രെയിംസ് യു.എ.ഇ., വിപിൻ ദാസ് എന്നിവർ സഹനിർമാതാക്കളാണ്. കരുണൻ ഉള്ള്യേരിയാണ് തിരക്കഥ ഒരുക്കുന്നത്.

പ്രമോദ് കെ.പിള്ള ഛായാഗ്രഹണവും ജോമോൻ സിറിയക് എഡിറ്റിങ്ങും നിർവഹിക്കുന്നു. മുരളി ബേപ്പൂരാണ് കലാസംവിധാനം. സുകേഷ് താനൂർ വസ്ത്രാലങ്കാരവും റഷീദ് അഹമ്മദ് മേക്കപ്പും നിർവഹിക്കുന്നു.

നിജിൽ ദിവാകരനാണ് പ്രൊഡക്ഷൻ കൺട്രോളർ. നിശാന്ത് പന്നിയങ്കര, ബോബിൻ വർഗീസ് എന്നിവർ പ്രൊഡക്ഷൻ മാനേജർമാരാണ്. ശ്രീജിത്ത് ചെട്ടിപ്പടിയാണ് സ്റ്റിൽ ഫോട്ടോഗ്രഫി. മനു ഡാവിഞ്ചിയാണ് ഡിസൈൻ നിർവഹിക്കുന്നത്. പി.ആർ.ഒ. എ.എസ്.ദിനേശ്, മനു ശിവൻ.

COMMENT

Recent Articles

Related Articles

Special