‘ഭൗമ’യിൽ ജേക്കബ്ബായി സാഗർ സൂര്യ; പുതിയ ലുക്ക് പുറത്ത്

Follow the FOURTH PILLAR LIVE channel on WhatsApp 

സാഗർ സൂര്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഭൗമ’യുടെ പുതിയ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. റെജിൻ എസ്.ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജേക്കബ്ബ് എന്ന കഥാപാത്രമായാണ് സാഗർ സൂര്യ എത്തുന്നത്. നവംബർ 12ന് ഭാവന റിലീസ് ചിത്രം തിയേറ്ററുകളിലെത്തിക്കും.

മനോഹരമായ ബംഗ്ലാവിലെ ഡൈനിങ് ടേബിളിനു മുന്നിൽ ഓവർകോട്ട് ധരിച്ച് വൈൻ ഗ്ലാസ് ഉയർത്തിപ്പിടിച്ചിരിക്കുന്ന സാഗർ സൂര്യയാണ് പുതിയ പോസ്റ്ററിലുള്ളത്. ഇരുവശത്തും തെളിഞ്ഞുനിൽക്കുന്ന മെഴുകുതിരികളും മേശയിലെ പാശ്ചാത്യ വിഭവങ്ങളും കഥാപാത്രത്തിന്റെ പശ്ചാത്തലത്തിലേക്കുള്ള സൂചന നൽകുന്നു. ചിത്രത്തിലെ നിർണായക കഥാപാത്രമായ ജേക്കബ്ബിനെയാണ് പോസ്റ്ററിലൂടെ പരിചയപ്പെടുത്തിയിരിക്കുന്നത്.

ജോജു ജോർജ് സംവിധാനം ചെയ്ത ‘പണി’യിലൂടെ ശ്രദ്ധ നേടിയ സാഗർ സൂര്യ പിന്നീട് ‘പ്രകമ്പനം’ എന്ന ചിത്രത്തിലൂടെയും പ്രേക്ഷകശ്രദ്ധ നേടി. ‘ഭൗമ’യിലും കഥാഗതിയിൽ നിർണായക സ്ഥാനമുള്ള കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു.

പാശ്ചാത്യ ജീവിതരീതിയുടെ പശ്ചാത്തലവും മഞ്ഞണിഞ്ഞ ഭൂപ്രകൃതിയും ദുരൂഹതകളും കോർത്തിണക്കിയ മിസ്റ്ററി ത്രില്ലറായാണ് ‘ഭൗമ’ ഒരുക്കുന്നത്. ആറ്റസ് ഫിലിംസിന്റെ ബാനറിൽ ബസം കാദിയാറാണ് ചിത്രം നിർമിക്കുന്നത്. കൊച്ചി, പീരുമേട് എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

ദിലീഷ് പോത്തൻ, വിനീത് എന്നിവർക്കൊപ്പം വിജയ് ബാബു, ജാഫർ ഇടുക്കി, രഘുനാഥ് പലേരി, സെന്തിൽ കൃഷ്ണ, മധുപാൽ, മണിക്കുട്ടൻ, ഭഗത് മാനുവൽ, സജിൻ ചെറുകയിൽ, ബിപിൻ പെരുമ്പള്ളി, ലെന, മെറിൻ ഫിലിപ്പ്, മോഷ, സെൻ ഗുപ്ത, രേവതി ശർമ, കാവ്യ ഭാനു, അനിത നായർ, പ്രവീണ, നിൽജ, ജെയിൻ ആൻഡ്രൂസ്, ബിനോജ് വില്യ, അപർണ ജോൺസ്, നസ്‌ലിൻ ജമീല, നൗഷാദ്, എൻ.പി. നിസ്സ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഡോണി കടമ്മനിട്ടയാണ് കഥ. ക്രിസ്റ്റോ സേവ്യർ സംഗീതവും ശരൺ വേലായുധൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. സൂരജ് ഇ.എസ്. എഡിറ്റിങ്ങും അപ്പുണ്ണി സാജൻ പ്രൊഡക്ഷൻ ഡിസൈനും സിബിൻ വർഗീസ് കലാസംവിധാനവും നിർവഹിക്കുന്നു.

റോണി വെള്ളത്തൂവലാണ് മേക്കപ്പ്. ഗോപിക ഉണ്ണികൃഷ്ണൻ വസ്ത്രാലങ്കാരവും അംബ്രു സൈമൺ ചീഫ് അസോസിയേറ്റ് സംവിധാനവും നിർവഹിക്കുന്നു. ജിതിൻ എസ്. ബാബു സ്റ്റിൽസും ജയദേവൻ ചക്കാടത്ത് സൗണ്ട് ഡിസൈനും നിർവഹിക്കുന്നു. രാജാകൃഷ്ണൻ എം.ആർ. ഫൈനൽ മിക്സും ലിജു പ്രഭാകർ കളറിങ്ങും നിർവഹിക്കുന്നു.

മാമിജോ പബ്ലിസിറ്റി ഡിസൈനും ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ് ഡിജിറ്റൽ മാർക്കറ്റിങ്ങും നിർവഹിക്കുന്നു. കലൈ കിംഗ്സ്റ്റണാണ് ആക്ഷൻ ഡയറക്ടർ. ഡാനിഷ് കെ.എ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും ജസ്റ്റിൻ ടോണി തോമസ് പ്രൊഡക്ഷൻ മാനേജരുമാണ്. ഷെറിൻ സ്റ്റാൻലി പ്രൊഡക്ഷൻ എക്സിക്യൂട്ടീവും ജോബ് ജോർജ് പ്രൊഡക്ഷൻ കൺട്രോളറുമാണ്. പി.ആർ.ഒ. വാഴൂർ ജോസ്.

COMMENT

Recent Articles

Related Articles

Special