‘രംഗസ്ഥലം’ കൂട്ടുകെട്ട് വീണ്ടും; രാം ചരൺ–സുകുമാർ ചിത്രം ‘ആർസി 17’ തുടങ്ങി

Follow the FOURTH PILLAR LIVE channel on WhatsApp 

രാം ചരണിനെ നായകനാക്കി സുകുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രത്തിന് ഹൈദരാബാദിൽ പൂജാചടങ്ങുകളോടെ തുടക്കമായി. താത്കാലികമായി ‘ആർസി 17’ എന്നു പേരിട്ടിരിക്കുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, ടി-സീരീസ് എന്നീ ബാനറുകളിലാണ് ഒരുങ്ങുന്നത്.

നവീൻ യേർനേനി, വൈ. രവി ശങ്കർ, വിജയ പ്രസാദ് ബണ്ട്രെഡ്ഡി, ഭൂഷൺ കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. തെലുങ്ക് സിനിമാരംഗത്തെ പ്രമുഖർ പങ്കെടുത്ത മുഹൂർത്ത ചടങ്ങിൽ ചിരഞ്ജീവിയായിരുന്നു മുഖ്യാതിഥി. ആദ്യ ഷോട്ടിന് ചിരഞ്ജീവി ക്ലാപ്പ് നൽകി. ദിൽ രാജുവിനൊപ്പം ചേർന്ന് അദ്ദേഹം ചിത്രത്തിന്റെ തിരക്കഥ അണിയറപ്രവർത്തകർക്ക് കൈമാറി. ടി-സീരീസിന്റെ ഭൂഷൺ കുമാർ ക്യാമറ സ്വിച്ച് ഓൺ ചെയ്തു.

‘രംഗസ്ഥലം’ എന്ന ചിത്രത്തിനുശേഷം രാം ചരണും സുകുമാറും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ‘ആർസി 17’ന്റെ പ്രധാന ആകർഷണം. നിരൂപകപ്രശംസയും പ്രേക്ഷകസ്വീകാര്യതയും നേടിയ ‘രംഗസ്ഥലം’ തെലുങ്ക് സിനിമയിലെ ശ്രദ്ധേയ വിജയങ്ങളിലൊന്നായിരുന്നു.

പുതിയ ചിത്രത്തിൽ രാം ചരണിനെ ഇതുവരെ കാണാത്ത രൂപത്തിലാണ് അവതരിപ്പിക്കുകയെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. കഥാപാത്രത്തിനായി താരം രൂപമാറ്റത്തിനും ഒരുങ്ങുന്നുണ്ട്. വലിയ ക്യാൻവാസിൽ പാൻ ഇന്ത്യൻ സ്വഭാവത്തിലാണ് ചിത്രം ഒരുക്കുന്നത്.

ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്ററും ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. നീല, പച്ച, സ്വർണ നിറങ്ങളിലുള്ള മയിൽപ്പീലി പശ്ചാത്തലത്തിൽ രാം ചരണിന്റെ മുഖം കലാപരമായി അവതരിപ്പിച്ചാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. ‘You Can Imagine’ എന്ന വാചകത്തോടെയാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.

സുകുമാറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. നവീൻ യേർനേനി, വൈ.രവി ശങ്കർ, വിജയ പ്രസാദ് ബണ്ട്രെഡ്ഡി, ഭൂഷൺ കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, ടി-സീരീസ് എന്നീ ബാനറുകളിലാണ് ചിത്രം ഒരുങ്ങുന്നത്. ഫസ്റ്റ് ഷോയാണ് ചിത്രത്തിന്റെ മാർക്കറ്റിങ് നിർവഹിക്കുന്നത്. ശബരിയാണ് പി.ആർ.ഒ.

ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും സംബന്ധിച്ച വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

COMMENT

Recent Articles

Related Articles

Special