‘ലോ ആൻഡ് ഓർഡർ’ ആദ്യ വീഡിയോ ഗാനം: ‘നീലക്കണ്ണുകളുള്ളൊരു വെൺമേഘപ്പക്ഷി’

Follow the FOURTH PILLAR LIVE channel on WhatsApp 

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആൻഡ് ഓർഡർ’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ‘നീലക്കണ്ണുകളുള്ളൊരു വെൺമേഘപ്പക്ഷി’ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഷിബു ചക്രവർത്തിയുടെ വരികൾക്ക് നവാഗതനായ ജോ ദാനിയേൽ കുര്യാക്കോസ് സംഗീതം നൽകിയ ഗാനം കപിൽ കപിലനാണ് ആലപിച്ചിരിക്കുന്നത്.

സത്യം സിനിമാസ്, മഹാ സുബൈർ മൂവിക്ഷേത്ര എന്നിവയുടെ ബാനറിൽ പ്രേമചന്ദ്രൻ എ.ജി., മഹാ സുബൈർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സെപ്റ്റംബർ 4ന് ചിത്രം തിയേറ്ററുകളിലെത്തും. റിലീസിന് മുന്നോടിയായുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് വീഡിയോ ഗാനം പുറത്തിറക്കിയത്.

‘തുടരും’ എന്ന ചിത്രത്തിലെ ജോർജ് സാറായി ശ്രദ്ധ നേടിയ പ്രകാശ് വർമ്മ, അഭിരാമി എന്നിവരുടെ ദൃശ്യങ്ങളോടെയാണ് ഗാനം ആരംഭിക്കുന്നത്. തുടർന്ന് ചിത്രത്തിലെ 5 യുവാക്കളുടെ സൗഹൃദവും സന്തോഷനിമിഷങ്ങളും കുടുംബജീവിതവുമാണ് ഗാനത്തിലൂടെ അവതരിപ്പിക്കുന്നത്. മനോഹരങ്ങളായ ലൊക്കേഷനുകളിലൂടെയാണ് ഗാനത്തിന്റെ ദൃശ്യാവിഷ്കാരം.

പൂർണമായും പൊലീസ് പശ്ചാത്തലത്തിലുള്ള ആക്ഷൻ ത്രില്ലറായാണ് ‘ലോ ആൻഡ് ഓർഡർ’ ഒരുക്കിയിരിക്കുന്നത്. യാഥാർഥ്യസ്വഭാവമുള്ള ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യമുള്ള ചിത്രം ഏകദേശം 90 ദിവസമെടുത്താണ് ചിത്രീകരിച്ചത്. കൊച്ചി, തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലായിരുന്നു പ്രധാന ചിത്രീകരണം.

ദക്ഷിണേന്ത്യൻ സിനിമയിലെ പ്രമുഖ ആക്ഷൻ കൊറിയോഗ്രാഫർമാരായ ഫീനിക്സ് പ്രഭു, പി.സി. സ്റ്റണ്ട്സ്, മാഫിയ ശശി എന്നിവരാണ് സംഘട്ടനരംഗങ്ങൾ ഒരുക്കുന്നത്.

ഋതു ദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൻ സുദർശൻ, നിജാദ് ബാബു, തോമസ് ഷെർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി.കെ.പ്രകാശ്, സുരേഷ് കൃഷ്ണ, ജോയ് മാത്യു, ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആന്റണി, ഭീമൻ രഘു, നന്ദു, ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ്, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, അക്ഷയ് രാധാകൃഷ്ണൻ, മോഹൻ ജോസ്, മാധുരി, സാബുമോൻ, ഗുണ്ടുകാട് സാബു, മുരുകൻ, സന്ധ്യ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി, അംബിക നായർ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രശാന്ത് രവീന്ദ്രൻ ഛായാഗ്രഹണവും മനോജ് കണ്ണോത്ത് എഡിറ്റിങ്ങും നിർവഹിക്കുന്നു. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കുന്നത് ബിജിപാലാണ്. സാബു റാം കലാസംവിധാനവും റോഷൻ എൻ.ജി. മേക്കപ്പും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. കിഷൻ സപ്തയാണ് സൗണ്ട് ഡിസൈൻ. സുനിൽ സിങ് ലൈൻ പ്രൊഡ്യൂസറും വി.ബോസ് ചീഫ് അസോസിയേറ്റ് ഡയറക്ടറുമാണ്. ആന്റണി സ്റ്റീഫനാണ് ഡിസൈൻ. ശാലിനി കാസ്റ്റിങ് ഡയറക്ടറും പ്രസാദ് നമ്പ്യാങ്കാവ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവും പ്രശാന്ത് നാരായണൻ പ്രൊഡക്ഷൻ കൺട്രോളറുമാണ്. പി.ആർ.ഒ. വാഴൂർ ജോസ്.

COMMENT

Recent Articles

Related Articles

Special