Follow the FOURTH PILLAR LIVE channel on WhatsApp
മിസ്റ്ററി ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ഭൗമ’യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. അറ്റ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ബസ്സം കാദിയാർ നിർമ്മിക്കുന്ന ചിത്രം റെജിൻ എസ്.ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു.
16 അഭിനേതാക്കളുടെ വ്യത്യസ്ത ഭാവങ്ങൾ ഉൾക്കൊള്ളിച്ചാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. കൗതുകവും ദുരൂഹതയും നിറയ്ക്കുന്ന പോസ്റ്റർ ചിത്രത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പ്രേക്ഷകരിൽ ആകാംക്ഷ ഉയർത്തുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. രണ്ടു കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന മിസ്റ്ററി ത്രില്ലറായാണ് ‘ഭൗമ’ അവതരിപ്പിക്കുന്നത്.

മികച്ച അഭിപ്രായവും പ്രദർശനവിജയവും നേടിയ ‘പെൻഡുലം’ എന്ന ചിത്രത്തിനു ശേഷം റെജിൻ എസ്.ബാബു സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ‘ഭൗമ’യ്ക്കുണ്ട്. അതുകൊണ്ടുതന്നെ സിനിമാപ്രേമികൾക്കിടയിൽ ചിത്രത്തെക്കുറിച്ച് പ്രതീക്ഷ ഉയർന്നിട്ടുണ്ട്.
വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ, ജനാർദ്ദനൻ, ലെന, ‘തലവര’ ഫെയിം രേവതി ശർമ്മ, കാവ്യ ഭാനു, അനിത നായർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ശരൺ വേലായുധൻ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിങ് സൂരജ് ഇ.എസ്. പ്രൊഡക്ഷൻ ഡിസൈനർ അപ്പുണ്ണി സാജൻ. കലാസംവിധാനം നിബിൻ വർഗീസ്. മേക്കപ്പ് റോണി വെള്ളത്തൂവൽ. കോസ്റ്റ്യൂം ഡിസൈൻ ഗോപിക ഉണ്ണികൃഷ്ണൻ. സ്റ്റിൽസ് ജിതിൻ എസ്.ബാബു. ചീഫ് അസോസിയേറ്റ് ഡയറക്ടർ ഏബ്രഹാം സൈമൺ. ഫിനാൻസ് കൺട്രോളർ രാഹുൽ പിള്ള. പ്രൊഡക്ഷൻ മാനേജർ ജസ്റ്റിൻ ടോണി തോമസ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷെറിൻ സ്റ്റാൻലി. പ്രൊഡക്ഷൻ കൺട്രോളർ ജോബ് ജോർജ്. പി.ആർ.ഒ. വാഴൂര് ജോസ്.
കൊച്ചി, പീരുമേട് എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.





























