Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: സംസഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലെ പാഠപുസ്തക ക്ഷാമം പരിഹരിക്കാൻ കേന്ദ്രസർക്കാരിൻ്റെ അടിയന്തിര ഇടപെടൽ ആവശ്യമാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കേന്ദ്രീയ വിദ്യാലയങ്ങളിലെ അഞ്ച്, എട്ട് ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് നിലവിൽ പാഠപുസ്തകം ലഭിച്ചിട്ടില്ലാത്തത്.
എൻ.സി.ഇ.ആർ.ടി. അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥ അതീവ ഗൗരവതരമാണ് മന്ത്രി ആരോപിച്ചു. വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും മന്ത്രി ശിവൻകുട്ടി ആവശ്യപ്പെട്ടു.