29 C
Trivandrum
Tuesday, June 17, 2025

പുണെയിൽ പാലം തകർന്നുവീണ് 6 പേർ മരിച്ചു, വിനോദസഞ്ചാരികൾ ഒഴുക്കിൽപ്പെട്ടു

Follow the FOURTH PILLAR LIVE channel on WhatsApp 

പുണെ: പുണെയില്‍ പാലം തകര്‍ന്ന് 6 പേര്‍ മരിച്ചു. ഞായറാഴ്ച വൈകുന്നേരം ഇന്ദ്രായണി നദിക്ക് കുറുകെയുള്ള പാലമാണ് തകര്‍ന്നത്. 20ലേറെ വിനോദസഞ്ചാരികള്‍ ഒഴുക്കില്‍പ്പെട്ടതായും വിവരമുണ്ട്. പുണെയ്ക്കടുത്ത് കുന്ദ്മാല വിനോദസഞ്ചാര കേന്ദ്രത്തിലാണ് സംഭവം.

പാലത്തില്‍ നിന്ന് പ്രകൃതിഭംഗി ആസ്വദിക്കുകയായിരുന്നു വിനോദസഞ്ചാരികള്‍. അതിനിടെയില്‍ പാലത്തിൻ്റെ ഒരു ഭാഗം തകര്‍ന്നുവീഴുകയായിരുന്നു. പിന്നാലെ പുഴയിലേക്ക് സഞ്ചാരികളും വീണു. പുഴയുടെ മധ്യഭാഗത്താണ് പാലം വീണത്. ഇവിടെ ശക്തമായ ഒഴുക്കുമുണ്ട്. 6 പേരെ രക്ഷപ്പെടുത്തിയെന്നും വിവരമുണ്ട്.

ഒഴുക്കില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ദേശീയ ദുരന്തനിവാരണസേന, അഗ്നിരക്ഷാസേന, പൊലീസ് എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കഴിഞ്ഞ 2 ദിവസമായി പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു.

Recent Articles

Related Articles

Special

Enable Notifications OK No thanks