29 C
Trivandrum
Wednesday, March 12, 2025

വിദേശത്തിരുന്നും ഗ്രാമസഭയിൽ പങ്കെടുക്കാൻ സൗകര്യമൊരുക്കി കെ-സ്മാ‍‍ർട്ട്

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: സ്വന്തം വാർഡിലെ ഗ്രാമസഭയിൽ പങ്കെടുക്കാനും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അവതരിപ്പിക്കാൻ ഒരാൾ നാട്ടിലുണ്ടാവണമെന്ന് ഇനി നി‍ർബന്ധമില്ല. ലോകത്ത് എവിടെയിരുന്നു വേണമെങ്കിലും ​ഗ്രാമസഭയിൽ പങ്കെടുക്കാം. ഇ-ഗവേണൻസിൽ സമാനതകളില്ലാത്ത മുന്നേറ്റത്തിന് തുടക്കമിട്ട കെ-സ്‌മാർട്ട്‌ ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നതോടെ ഇത് യാഥാ‍ർത്ഥ്യമാകും.

നഗരസഭകളിൽ കഴിഞ്ഞവർഷംമുതൽ നടപ്പാക്കിയ കെ-സ്മാർട്ട്‌ ദിവസങ്ങൾക്കം മുഴുവൻ ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുവാനാണ് പരിപാടി. വോട്ടവകാശമുള്ളവർക്ക്‌ എവിടെനിന്നും ലോഗിൻ ചെയ്ത്‌ വീഡിയോ കോൺഫറൻസ്‌ വഴി ഗ്രാമസഭകളിൽ പങ്കെടുക്കാനാകും.

നിലവിലുള്ള സുലേഖ സോഫ്‌റ്റ്‌വെയർ പരിഷ്‌കരിച്ചാണ് ക്രമീകരണങ്ങൾ ഒരുക്കുന്നത്. ഇൻഫർമേഷൻ കേരള മിഷൻ (ഐ.കെ.എം.) ഇതിനായി സിസ്റ്റം റിക്വയർമെൻ്റ്‌ സ്‌പെസിഫിക്കേഷൻസ് (എസ്‌.ആർ.എസ്‌.) തയ്യാറാക്കുകയാണ്‌. പരിഷ്‌കരിച്ച സുലേഖ സോഫ്‌റ്റ്‌വെയറും കെ-സ്‌മാർട്ടുമായി ജൂണിൽ സംയോജിപ്പിക്കുന്നതോടെ സേവനം കൂടുതൽ വിപുലീകരിക്കും.

നിലവിൽ തദ്ദേശസ്ഥാപനങ്ങൾ തയ്യാറാക്കുന്ന പദ്ധതികൾ ജില്ലാ ആസൂത്രണ സമിതി അംഗീകരിക്കുന്ന നടപടികളാണ്‌ സുലേഖ സോഫ്‌റ്റ്‌വെയർവഴി നടക്കുന്നത്‌. കെ-സ്‌മാർട്ടുമായി സംയോജിപ്പിക്കുന്നതോടെ അതത്‌ തദ്ദേശസ്ഥാപനവുമായി ബന്ധപ്പെട്ട കെട്ടിട വിവരങ്ങൾ ഉൾപ്പെടെയുള്ള വിവരം ലഭ്യമാകും. ഇത്‌ വിശകലനം ചെയ്‌ത്‌ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യാം. പദ്ധതിയുടെ പുരോഗതിയും സ്ഥിതിവിവരവും പൊതുജനങ്ങൾക്ക്‌ അറിയാനാകും. ക്ഷേമപെൻഷനുള്ള നടപടിയുൾപ്പെടെ ഓൺലൈനാകും. പദ്ധതിയുടെ പൈലറ്റ് റൺ മൂന്നിടത്ത് നടന്നുവരികയാണ്.

ത്രിതല പഞ്ചായത്തുകളിൽ കെ സ്‌മാർട്ടിലൂടെ ലഭിക്കുന്ന സേവനങ്ങൾ

    1. ഡിജിറ്റൽ ഫയൽ മാനേജ്മെൻ്റ്
    2. വസ്‌തു നികുതി
    3. കെട്ടിട നിർമാണ അനുമതി
    4. പൊതുജന പരാതി സ്വീകരിക്കൽ
    5. കൗൺസിൽ, പഞ്ചായത്ത്‌ യോഗ നടപടികൾ
    6. വ്യാപാര ലൈസൻസ്‌
    7. വാടക, പാട്ടം
    8. തൊഴിൽ നികുതി
    9. പാരാമെഡിക്കൽ, ട്യൂട്ടോറിയൽ രജിസ്ട്രേഷൻ
    10. പെറ്റ്‌ ലൈസൻസ്
    11. ഭൂമി സംബന്ധിച്ച വിവരങ്ങൾ
    12. മൊബൈൽ ആപ്പ്
    13. കോൺഫിഗറേഷൻ മൊഡ്യൂൾ
    14. സിവിൽ രജിസ്ട്രേഷൻ

Recent Articles

Related Articles

Special

Enable Notifications OK No thanks