Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: കേരളത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യ അതിവേഗ ഇൻ്റർനെറ്റ് സേവനം നൽകുന്ന കെഫോൺ പദ്ധതിക്കായി ഓൺലൈനായി അപേക്ഷിക്കാം. കെ-ഫോൺ സെൽഫ്കെയർ ലിങ്കിൽ അപേക്ഷകൻ്റെ വിവരങ്ങളും ആവശ്യമായ രേഖകളും നൽകണം. മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കാണ് സൗജന്യം. കാർഡ് ഉടമയുടെ പേരിലാണ് അപേക്ഷ നൽകേണ്ടത്.
കണക്ഷൻ ആവശ്യമുള്ള സ്ഥലം മാപ്പിൽ മാർക്ക് ചെയ്യാനുള്ള സൗകര്യവും നൽകിയിട്ടുണ്ട്. 9061604466 എന്ന വാട്‌സാപ്പ് നമ്പവിലേക്ക് ‘KFON BPL’ എന്ന് ടൈപ്പ് ചെയ്ത് അയച്ചാൽ തുടർനടപടികൾ വാട്‌സാപ്പിലൂടെയും ലഭ്യമാകും. അപേക്ഷകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കൂ. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന രീതിയിലാകും സേവനം. നിലവിൽ കെ-ഫോൺ സേവനങ്ങൾ ലഭ്യമായ പ്രദേശങ്ങൾക്ക് മുൻഗണനയുണ്ടാകും. അപേക്ഷകരുടെ വിവരങ്ങളിലുണ്ടായ അപൂർണത കാരണം നേരത്തെ കണക്ഷൻ നൽകാൻ സാധിക്കാതിരുന്ന ബി.പി.എൽ. കുടുംബങ്ങളിലുള്ളവർക്കും ഓൺലൈനായി അപേക്ഷിക്കാം.
ഇൻ്റർനെറ്റ് മൗലികാവകാശമായി പ്രഖ്യാപിച്ച കേരളത്തിൽ എല്ലാവർക്കും ഇൻ്റർനെറ്റ് ലഭ്യമാക്കണമെന്ന സംസ്ഥാന സർക്കാരിൻ്റെ ലക്ഷ്യം പൂർത്തിയാക്കാനാണ് കെ-ഫോൺ പരിശ്രമിക്കുന്നതെന്ന് പ്രിൻസിപ്പൽ സെക്രട്ടറിയും കെ-ഫോൺ എം.ഡിയുമായ ഡോ.സന്തോഷ് ബാബു പറഞ്ഞു. അപേക്ഷ ലഭിക്കുന്ന ഉടൻ കണക്ഷൻ നൽകാൻ നടപടികൾ ആരംഭിക്കുമെന്നും സർക്കാരിൻ്റെ പിന്തുണയോടെ അർഹരായ എല്ലാവർക്കും ഘട്ടംഘട്ടമായി ഇൻ്റർനെറ്റ് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.