തിരുവനന്തപുരം: പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ പുനരുജ്ജീവിച്ച സൗഹൃദം ദുരന്തത്തിൽ കലാശിച്ചു. ഭർതൃതമതിയായ യുവതി ആൺസുഹൃത്തിന്റെ വീട്ടിനുള്ളിൽ കയറി തൂങ്ങിമരിച്ചു. മുട്ടത്തറ കല്ലുമ്മൂട് സ്വദേശിയായ കെ.സിന്ധുവാണ് (38) സുഹൃത്തായ മുട്ടത്തറ വടുവൊത്ത് ക്ഷേത്രത്തിന് സമീപം എസ്.എൻ നഗറിൽ താമസിക്കുന്ന അരുൺ വി.നായരുടെ വീട്ടിൽ അതിക്രമിച്ചുകയറിയ ശേഷം മുറിക്കുള്ളിൽ തൂങ്ങിമരിച്ചത്.
Follow the FOURTH PILLAR LIVE channel on WhatsApp
വ്യാഴാഴ്ച റോഡിൽവച്ച് അരുണിനെ സന്ധ്യ കത്തിയുമായി ആക്രമിക്കുകയും അരുൺ ഓടിക്കുന്ന കാറിന് നാശനഷ്ടം വരുത്തുകയും ചെയ്തിരുന്നു. കൈക്ക് കുത്തേറ്റ അരുണിന് പരുക്കേറ്റിരുന്നു. അവിവാഹിതനായ അരുൺ മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതാണ് സിന്ധുവിനെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് ഭാഷ്യം.
വെള്ളിയാഴ്ച രാവിലെ 10.15ഓടെയാണ് അരുണിന്റെ വാടകവീട്ടിലേക്ക് സിന്ധു എത്തിയത്. അപ്പോൾ അരുൺ കാർ നന്നാക്കാൻ പോയിരിക്കുകയായിരുന്നു. അരുണിന്റെ അച്ഛനും അമ്മയും ജോലിക്കു പോയിരുന്നു. സന്ധ്യ വീട്ടിലെത്തുമ്പോൾ അരുണിന്റെ വല്യമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരെ തള്ളിമാറ്റി വീടിനുള്ളിൽ കയറിയ സന്ധ്യ നേരെ അരുണിന്റെ മുറിയിൽ കയറി വാതിലടച്ചു. ഇതോടെ വല്യമ്മ ബഹളംവെച്ച് സമീപവാസികളെ വിവരമറിയിച്ചു. തുടർന്ന് നാട്ടുകാരും പൂന്തുറ പൊലീസും സ്ഥലത്തെത്തി വാതിൽ തകർത്ത് മുറിക്കുള്ളിൽ പ്രവേശിച്ചെങ്കിലും സന്ധ്യയെ മരിച്ചനിലയിലാണ് കണ്ടെത്തിയത്. സന്ധ്യ കത്തിയുമായാണ് എത്തിയതെന്നും പൊലീസ് പറഞ്ഞു.
അരുണും സന്ധ്യയും സ്‌കൂളിൽ ഏഴാം ക്ലാസ് വരെ ഒരുമിച്ചു പഠിച്ചവരാണ്. ആറു വർഷം മുൻപ് നടന്ന പൂർവവിദ്യാർഥി സംഗമത്തിൽ പങ്കെടുത്തതിനു ശേഷമാണ് ഇവർ വീണ്ടും സൗഹൃദത്തിലായത്. അരുണിന്റെ വിവാഹക്കാര്യം അറിഞ്ഞതിന് പിന്നാലെ ഇതേച്ചൊല്ലി സിന്ധു നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. കഴിഞ്ഞദിവസം മണക്കാട് ഭാഗത്തുവെച്ച് ഇതേ വിഷയത്തെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. കാറിലെത്തിയ അരുണിനെ തടഞ്ഞുനിർത്തിയ സിന്ധു ഡോർ തുറന്ന് കാറിൽ കയറുകയും സീറ്റുകൾ കുത്തിക്കീറുകയും ചെയ്തു. ഇത് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് അരുണിന് ഇടതുകൈയ്ക്ക് കുത്തേറ്ററ്റത്. അടിപിടിക്കിടെ സിന്ധുവിനും പരിക്കേറ്റു. ഈ സംഭവത്തിന് പിന്നാലെയാണ് വെള്ളിയാഴ്ച രാവിലെ അരുണിന്റെ വീട്ടിലെത്തി സന്ധ്യ ജീവനൊടുക്കിയത്.
സിന്ധു വിവാഹിതയും രണ്ടുമക്കളുടെ അമ്മയുമാണ്. പൂന്തുറ കല്ലുംമൂട് പുതുവൽ പുത്തൻവീട്ടിൽ സുനിലാണ് ഭർത്താവ്. പാൽക്കുളങ്ങരയിലെ വീട്ടിൽ വീട്ടുജോലിക്കു പോയിരുന്ന സന്ധ്യ പലരിൽനിന്നു പണം കടം വാങ്ങി അരുണിന് നൽകിയിട്ടുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. അതേസമയം സന്ധ്യയുടെ സഹോദരന്റെ മൊഴി പ്രകാരമാണ് ആത്മഹത്യയ്ക്കു കേസ് രജിസ്റ്റർ ചെയ്തതെന്നും മൊഴിയിൽ മറ്റൊന്നും പറഞ്ഞിട്ടില്ലെന്നും പൂന്തുറ പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പോ മറ്റെന്തെങ്കിലും രേഖകളോ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത് വിട്ടയച്ചു.