Follow the FOURTH PILLAR LIVE channel on WhatsApp
പട്ന: ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ചിത്രം പതിച്ച് സാനിറ്ററി പാഡുകൾ വിതരണം ചെയ്ത് കോൺഗ്രസ് ബിഹാർ ഘടകം. ബിഹാറിലെ ബെഗുസരായിയിൽ ഉൾപ്പടെ പ്രത്യേകം യോഗങ്ങൾ കൂടിയാണ് രാഹുൽ ഗാന്ധിയുടെ ചിത്രവും കോൺഗ്രസിൻ്റെ പ്രചാരണ മുദ്രാവാക്യങ്ങളും അടങ്ങിയ സാനിറ്ററി പാഡുകൾ പാർട്ടി വിതരണം ചെയ്തത്. അഞ്ചു ലക്ഷത്തിൽ അധികം സാനിറ്ററി പാഡുകൾ സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്യാനാണ് കോൺഗ്രസിൻ്റെ ‘പ്രിയദർശിനി ഉടാൻ യോജന’ പദ്ധതിയുടെ ലക്ഷ്യം.
📍Jinedpur Panchayat, Sadar Block – Begusarai Assembly
On the birthday of Jan Nayak & Leader of Opposition Shri Rahul Gandhi, we extended his vision of dignity and empowerment through free sanitary pad distribution under the #प्रियदर्शिनी_उड़ान_योजना, led by Mahila Congress in… pic.twitter.com/hRA8fqJbUP
— SS Kim (@KimHaokipINC) June 19, 2025
കോൺഗ്രസ് കൂടി ഭാഗമായ ഇന്ത്യാ മുന്നണി അധികാരണത്തിൽ വന്നാൽ ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ നൽകുന്ന പ്രചാരണ വാഗ്‌ദാനങ്ങൾ കൂടി പതിച്ച സാനിറ്ററി പാഡുകളാണ് കോൺഗ്രസ് വിതരണം ചെയുന്നത്. എന്നാൽ രാഹുൽ ഗാന്ധിയുടെ ചിത്രം പതിച്ച സാനിറ്ററി പാഡുകൾ വിതരണം ചെയ്തതിലൂടെ ബിഹാറിലെ സ്ത്രീകളെ കോൺഗ്രസ്സും രാഹുൽ ഗാന്ധിയും അപമാനിച്ചുവെന്ന് ബി.ജെ.പി. ആരോപിച്ചു. അക്ഷയ് കുമാർ നായകനായ ഹിന്ദി ചിത്രം പാഡ്മാനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ബിഹാറിലെ കോൺഗ്രസിൻ്റെ പുതിയ നീക്കം.