30 C
Trivandrum
Friday, November 22, 2024

നിരൂപകനാവാൻ സിനിമ പഠിക്കണ്ട പക്ഷേ, നിരൂപണം പഠിക്കണം

    • നിരൂപണം എന്നാൽ സ്വയം തോന്നിയ കാര്യങ്ങളെ മറ്റുള്ളവരുടെ ആസ്വാദന ബോധ്യത്തിലേക്ക് അടിച്ചേൽപ്പിച്ച് തന്റെ തലത്തിലേക്ക് പ്രേക്ഷകരെ പ്രകോപനപരമായി ചേർത്ത് നിർത്തലാണോ?

ചേക്കിലെ മഹാനായ കള്ളൻ മീശമാധവന്റെ കഥയിലേക്ക് അല്പം ചരിത്രവും മിത്തും സാങ്കേതികത്തികവിന്റെ ആമപ്പൂട്ടും വിളക്കി ചേർത്താൽ എ.ആർ.എം. എന്ന സിനിമ ജനിക്കും എന്ന് ഏതെങ്കിലും ഒരു വിമർശകൻ അരോപണം ഉന്നയിച്ചാൽ അതിൽ കഴമ്പില്ല എന്ന് പറയാൻ പറ്റണം എന്നില്ല. കാരണം അത്യന്തികമായി കൈകാര്യം ചെയ്യപ്പെടുന്ന കഥാബീജം ഒരേ വിഷയങ്ങളിൽ തന്നെ വിലയം പ്രാപിച്ച് നിൽക്കുന്നു. എന്നാൽ കഥന രീതിയുടെ വ്യത്യസ്തതയും മേൽപ്പറഞ്ഞ വിഷയങ്ങളുടെ കൃത്യമായ ചേരുവകളും കൊണ്ട് എ.ആർ.എം. മറ്റൊന്ന് പോലെ തോന്നിപ്പിക്കുകയും അനുഭവിപ്പിക്കുകയും ചെയ്യുന്നു.

മലയാള സിനിമയിലെ പല മെഗാഹിറ്റുകളും ലോക സിനിമകളെ നാട്ടുകാർക്ക് അത്ര കണ്ട് പരിചിതമല്ലാത്ത കാലത്ത് ഈച്ചക്കോപ്പിയെടുത്തോ സാമൂഹിക രീതികൾക്കനുസരിച്ച് പുതുക്കി പണിതോ അവതരിപ്പിച്ച് വിജയം കണ്ടിട്ടുള്ളവയാണ്. ബോയിങ് ബോയിങ്, താളവട്ടം, കിലുക്കം, യോദ്ധ, നിർണ്ണയം, രാജാവിന്റെ മകൻ, ഇന്ദ്രജാലം, ബിഗ് ബി, 22 ഫീമെയിൽ കോട്ടയം തുടങ്ങി പ്രദർശന വിജയം നേടിയതും അല്ലാത്തതും ആയ എത്രയോ സിനിമകൾ ഈ ഗണത്തിൽ പെടുന്നു. പരത്തി പരിശോധിക്കുമ്പോൾ ഫ്യുജിറ്റീവും, വൺ ഹു ഫ്‌ളൂ ഓവർ ദ കുക്കൂസ് നെസ്റ്റും, ഗോഡ് ഫാദറും, മെമ്മറീസും അങ്ങനെ അസംഖ്യം അന്യദേശചിത്രങ്ങളുടെ പകർന്നാട്ട ഫ്രെയിമുകൾ നിറഞ്ഞ് നിൽക്കുന്നത് കാണാം.

ഇന്ത്യൻ ആർമി നടത്തിയ ഐതിഹാസിക യുദ്ധവിജയങ്ങളെ അവതരിപ്പിച്ച ഒരു സംവിധായകന്റെ മികവുറ്റതെന്ന് വിലയിരുത്തപ്പെട്ട സിനിമകളിൽ,ലോക പ്രശസ്ത യുദ്ധചിത്രങ്ങളായ സേവിങ് പ്രൈവറ്റ് റ്യാൻ, എനിമി അറ്റ് ദ ഗേറ്റ്, പ്ലാറ്റൂൺ തുടങ്ങി എത്രയോ സിനിമകളുടെ രംഗങ്ങൾ തനിയാവർത്തനങ്ങളായി പ്രത്യക്ഷപ്പെട്ടത് കണ്ട് അത്ഭുതം കൂറിയിട്ടുള്ള ചിലരിൽ ഒരാളാണ് ഞാനും. ആ യുദ്ധവിജയങ്ങളൊക്കെ ചരിത്ര സംഭവങ്ങളാണെന്നിരിക്കിലും യഥാതഥമായി അവതരിപ്പിക്കാനുള്ള സാധ്യതകൾ ഉണ്ടായിട്ടും മറ്റുള്ളവന്റെ സർഗ്ഗാത്മകതയെ മോഷ്ടിച്ച് പ്രയോഗിക്കേണ്ടി വരുന്നതിന്റെ കച്ചവടപരമായ ഗതികേട് കൂടി കൂട്ടി വായിക്കപ്പെടണം.

പുതിയ കഥകൾ തിരഞ്ഞെടുക്കാനോ വിപുലപ്പെടുത്താനോ അവതരിപ്പിക്കാനോ കഴിവില്ലാത്തവരല്ല ഇത്തരം സങ്കോചമില്ലാത്ത പരകായ നിർമ്മിതികൾക്ക് ചുക്കാൻ പിടിച്ചത് എന്നോർക്കണം. അതിനപ്പുറം പ്രദർശന വിജയം നേടിയ, വിമർശകപ്രീതി നേടിയ ഇത്തരം അന്യദേശ ചിത്രങ്ങളുടെ പുതുദേശ നിർമ്മിതികൾക്ക് സാമ്പത്തിക ലാഭം സൃഷ്ടിക്കാൻ കഴിയും എന്ന തിരിച്ചറിവും താത്പര്യവും കൂടിയാണത്. ഇന്ത്യയിൽ ഇന്ന് പ്രശസ്തരായി തുടരുന്ന പല സംവിധായകരും ഈച്ചക്കോപ്പിക്കാരും, പ്രചോദനോന്മുഖരും ആണ് എന്ന് മനസ്സിലാക്കണം. അതിനെല്ലാം അവരെ നയിച്ചത് അന്യദേശ ചിത്രങ്ങൾക്ക് അക്കാലങ്ങളിൽ ആ ദേശങ്ങളിൽ ലഭിച്ച നിരൂപണ പ്രശംസകളും ജനകീയ പ്രീതിയുമാണ്. അതുകൊണ്ട് അവയെ പുതിയ സാഹചര്യത്തിൽ പുനർനിർമ്മിക്കുമ്പോൾ ലഭിക്കാവുന്ന അതേ പ്രീതി തന്നെ നമ്മുടെ സംവിധായകരും സ്വപ്നം കാണുന്നു. സിനിമ ഒരു കലയും വ്യവസായവും ആണല്ലോ. അതുകൊണ്ട് തന്നെ ആവർത്തന നിർമ്മിതിക്ക് അവരെ നയിക്കുന്നത് യഥാർത്ഥത്തിൽ ആ ചിത്രങ്ങൾക്ക് ലഭിച്ച കൃത്യതയുള്ള നിരൂപണങ്ങളും അഭിപ്രായ സ്വരൂപണങ്ങളും തന്നെയാണ്.

ആത്മപ്രകാശനത്തിന്റെ ഏറ്റവും മികച്ച മാർഗ്ഗമായി സിനിമ എത്തുന്നത് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനമാണല്ലോ. റിക്യോട്ടോ കാനുഡോ തന്റെ പ്രകടന പത്രികയിൽ പറഞ്ഞത് പോലെ ‘ഏഴാമത്തെ കല’ ആണ് സിനിമ. 1900കളുടെ തുടക്കത്തിലാണ് ‘ദി ഒപ്റ്റിക്കൽ ലാന്റേൺ ആൻഡ് സിനിമാറ്റോഗ്രാഫ് ജേണലി’ൽ ആദ്യ സിനിമാ നിരൂപണം ഉണ്ടാകുന്നത്. സിനിമ ജനകീയമായതോടു കൂടി സിനിമാ നിരൂപണങ്ങളും ആസ്വാദക വിലയിരുത്തലുകളും സാമൂഹിക മൂല്യമുള്ള കാര്യങ്ങളായി തീർന്നു. 1920കളിൽ പത്രങ്ങൾ സിനിമാ നിരൂപകരുടെ തസ്തികകൾ ഉണ്ടാക്കി അവിടെ പ്രഗത്ഭരായ ആളുകളെ നിയമിച്ചു. ഒരു പതിറ്റാണ്ടിനിടയിൽ അക്കാദമിക് വിലയിരുത്തലുകളും ആസ്വാദക നിലപാടുകളും കൊണ്ട് നിറഞ്ഞ മനോഹര സാഹിത്യ ശാഖയായി തന്നെ സിനിമകളുടെ അച്ചടി നിരൂപണ മേഖല മാറി. ഉൾക്കാമ്പുള്ള,ആധികാരികതയുള്ള അവലോകന സമൃദ്ധിയും, പ്രചോദനപരമായ നിലപാടുകളുമുള്ള അനുബന്ധ / വിമർശനാത്മക രീതികൾ ആഘോഷിക്കപ്പെട്ടു. നിർമ്മിതിയും നിരൂപണവും ഏഴാം കലയുടെ അജയ്യമായ വളർച്ചക്ക് കാവലായി തീർന്നു.

നിരൂപണമെന്നത് വെറുമൊരു കാടടച്ച വെടിവെപ്പല്ല. അത് ആഴമുള്ള വൃത്തിയുള്ള. കൃത്യതയുള്ള അവലോകനമാണ്. അത് ഏത് മേഖലയുടെയും തിരുത്തൽ പ്രക്രിയ കൂടിയാണ്. നിരൂപണം അത് സംഭവിക്കുന്ന ഇടത്തിന്റെ ആരോഗ്യപരമായ സംസ്‌ക്കരണ പ്രക്രിയയാണ്. രാഷ്ട്രീയത്തിലായാലും സാഹിത്യത്തിലായാലും കലയിലായാലും സാമൂഹികമായി ഇടകലർന്ന് നിൽക്കുന്ന ഏത് വിഷയത്തിലായാലും സദുദ്ദേശപരമായ നിരീക്ഷണങ്ങളും വിമർശങ്ങളും അതാത് മേഖലകളെ കൂടുതൽ പ്രശോഭിപ്പിക്കും എന്ന കാര്യത്തിൽ തർക്കം ഒന്നും തന്നെയില്ല. ഉൽപ്പാദകന്റെയും നിരീക്ഷകന്റെയും നിരൂപകന്റെയും സംവേദനങ്ങൾ ഗ്രാഹ്യതലത്തിൽ പൂരകങ്ങളായി തീരുമ്പോൾ ആ ചാക്രിക പ്രക്രിയ വളരെ അർത്ഥവത്തായി തീരുകയും, സാമൂഹത്തിന് പ്രയോജനകരമായി ഭവിക്കുകയും ചെയ്യും.

ഇന്ന് മാധ്യമങ്ങളും സിനിമയും വളർന്നിരിക്കുന്നു.. എന്നാൽ അതിനനുസരിച്ച് ഫേക്ക് സിനിമകൾ എന്ന പോലെ തന്നെ നിരൂപക ഫ്രോഡുകളും വളർന്നിരിക്കുന്നു. സോഷ്യൽ മീഡിയ സാധ്യതകൾ സാധാരണ മനുഷ്യന്റെ ചിന്തകൾക്കും ഉപരിയായി വളർന്ന പുതു സാഹചര്യത്തിൽ നെഗറ്റീവും പോസിറ്റീവും നിരത്തി വെച്ച് വരുമാന സാധ്യതകൾ തുലനം ചെയ്ത് ഏതാണ് മെച്ചം എന്ന് വിലയിരുത്തി അതിനെ മാർക്കറ്റ് ചെയ്യുന്ന അതിചതുരന്മാരുടെ ലോകത്താണ് നാമിപ്പോൾ. സിനിമ അറിയാത്തവന്റെ കോപ്രായങ്ങൾ സമാന്തരലോകത്ത് ചാരിറ്റിയാൽ സാധൂകരിക്കപ്പെടും എന്ന കണ്ടെത്തലുകളും, രാഷ്ട്രീയമറിയാത്തവന്റെ രാഷ്ട്രീയം നന്മമരമായി മാറലാണെന്ന തിരിച്ചറിവിലും വളർന്ന് പന്തലിക്കുന്ന അപനിർമ്മിതികളാണ് ചുറ്റും. ആ കാപട്യം കച്ചവടം ചെയ്യാൻ സാധ്യമായ ഒരു കാഴ്ച്ചാ സംസ്‌ക്കാരം വളർത്തിയെടുക്കുന്നതിൽസോഷ്യൽ മീഡിയ വളരെ വളക്കൂറുള്ള ഇടമായി നിലനിൽക്കുന്നു.

കഴിഞ്ഞ ഒരു ദശാബ്ധക്കാലമായി സിനിമാ നിരൂപണം എന്ന മഹനീയമായ മേഖലക്ക് സോഷ്യൽ മീഡിയ കാലഘട്ടത്തിൽ സംഭവിച്ച മാറ്റങ്ങൾ പരിശോധിച്ച് നോക്കാം.. ഒരു സിനിമയോ സിനിമാ പ്രവർത്തകനോ എങ്ങനെയാണ് വിമർശിക്കപ്പെടുന്നത്? പേരിനാൽ ജാതിയും മതവും അടയാളപ്പെട്ടത് കൊണ്ട് മാത്രം വിമർശിക്കുക, സ്വതന്ത്രമായ അഭിപ്രായം ഉള്ളവരെ രാഷ്ട്രീയ കുടിപ്പക കൊണ്ടെന്ന പോലെ വിമർശിക്കുക, രൂപം കൊണ്ട് പ്രാപ്തി വിശകലനം ചെയ്യുക, വ്യക്തി വിദ്വേഷം നിരൂപണത്തിനുള്ള കാതലാക്കുക തുടങ്ങി വൈരൂപ്യങ്ങൾ നിറഞ്ഞ ചിന്തകൾക്ക് മുകളിൽ ബുദ്ധിജീവി മുഖാവരണം ഇട്ട ഫ്രോഡുകളുടെ നീണ്ട നിര തന്നെ ഇപ്പോൾ ഉദയം ചെയ്തിട്ടുണ്ട്. പ്രതിഭാധനൻമാരായ മലയാള നടന്മാരുടെയും സംവിധായകരുടെയും പോസ്റ്റുകൾക്ക് താഴെ ബോധശൂന്യതയുടെ വെറി പകർത്തുന്ന മരവാഴകളിൽ (പാരസൈറ്റുകൾ) നിന്ന് എന്തെങ്കിലും ഒരു മാറ്റം ചില നിരൂപകരിൽ നമ്മുക്ക് കാണാൻ കഴിയില്ല.

സിനിമ നിരൂപണം എന്നത് പെയ്ഡ് ഉഡായിപ്പുകളായും വ്യക്തി വിദ്വേഷത്തിന്റെ അറപ്പുരകളായും മാറുന്നു. സിനിമാ വിശകലനം എന്ന പേരിൽ അസഭ്യങ്ങൾ പുലമ്പുന്ന വേഷംകെട്ടുകൾ കൊട്ടിഗ്ഘോഷിക്കപ്പെടുന്നു. എന്താണ് എങ്ങനെയാണ് എപ്പോഴാണ് ഒരു നിരൂപണം ഉണ്ടാകേണ്ടതെന്നോ എന്തൊക്കയാണ് അതിന് അവലംബിക്കേണ്ട രീതി ബോധങ്ങളെന്നോ തികച്ചും തിട്ടമില്ലാത്ത ശിക്കാരി ശംഭുമാർ ആണ് പലരും. നിരൂപണം എന്നാൽ സ്വയം തോന്നിയ കാര്യങ്ങളെ മറ്റുള്ളവരുടെ ആസ്വാദന ബോധ്യത്തിലേക്ക് അടിച്ചേൽപ്പിച്ച് തന്റെ തലത്തിലേക്ക് പ്രേക്ഷകരെ പ്രകോപനപരമായി ചേർത്ത് നിർത്തലാണോ? എന്റെ അനുഭവം മോശമായത് കൊണ്ട് നിങ്ങൾ പോകേണ്ടതില്ല എന്ന തിട്ടൂരം ഇറക്കലാണോ?

അതൊന്നുമല്ല എന്നാണ് എന്റെ ബോധ്യം. ഒരു സിനിമയുടെ പ്രമേയപരമായ സാമൂഹിക പ്രസക്തി, ആശയ പ്രകാശനത്തിനായി കണ്ടെത്തിയ അവതരണ രീതി, കഥാ പശ്ചാത്തലം, നിർണ്ണായക രംഗങ്ങളുടെ ആവിഷ്‌ക്കാരം, നടീ നടന്മാരുടെ അഭിനയ ചാതുര്യം, ഡയലോഗിലെ പുതുമ, ആത്മാർത്ഥത, സ്ഥലകാല ചിത്രീകരണത്തിന്റെ സൂക്ഷ്മത, സിനിമാറ്റോഗ്രഫിയുടെ നൂതനത, വിഷയ സംബന്ധിയായി ആവിഷ്‌ക്കരിച്ച കഥനരീതിയുടെ വിജയം പരാജയം, കളറിങ്, ഗ്രേഡിങ്, എല്ലാത്തിനും ഉപരി ദൃശ്യാനുഭവം, സംവേദനം തുടങ്ങി എത്രയോ കാര്യങ്ങളെ വിശദമായി പഠിച്ചാണ് ഒരു നിരൂപണം ഉണ്ടാകേണ്ടത്. പകരം നിരൂപകൻ സ്വന്തം അനുഭവത്തിൽ സിനിമ മോശമാകയാൽ മുഴുവൻ ആസ്വാദകരുടെയും ചിന്തയിലേക്ക് തന്റെ താത്പര്യം കുത്തി തിരുകലാണോ സിനിമാ നിരൂപണം? എല്ലാ സിനിമാ പ്രേക്ഷകരുടെയും ആസ്വാദന നിലവാരം തന്നിലേക്ക് തിരിച്ച് നിർത്തലാണോ നിരൂപകന്റെ പണി? അസഭ്യവർഷം കൊണ്ട് കുറേ മനുഷ്യരുടെ നീണ്ട കാലത്തെ പ്രയത്‌നത്തെ നിസാരവത്ക്കരിക്കുന്നത് ഏത് തരം ആരോഗ്യ സംവാദമാണ്? എല്ലാ ആസ്വാദകരും തങ്ങളല്ല എന്ന മിനിമം ബോധം ഇന്നത്തെ ചില നിരൂപകർക്ക് ഇല്ല എന്നതാണ് സത്യം. നിരൂപണം ഒരു വ്യവസായത്തിന്റെ, കലയുടെ കൊലപാതക കർമ്മമല്ല. അത് അതിന്റെ വളർച്ചക്കും മാറ്റങ്ങൾക്കും വഴി വെക്കുന്ന വിളക്കുകാലുകളാണ്.

മനുഷ്യസഹജമായ പിഴവുകളോ ദൃശ്യാസ്വാദന വൈരുദ്ധ്യങ്ങളോ ചൂണ്ടിക്കാണിക്കുന്നതിൽ തെറ്റുണ്ടെന്ന് ഞാൻ കരുതുന്നില്ല. മറിച്ച് കൂടുതൽ ശക്തമായി അതുണ്ടാവുക തന്നെ വേണം. എന്നാൽ സിനിമ മുന്നോട്ട് വെക്കുന്ന മൂല്യങ്ങളെയോ അന്തസത്തയേയോ വിസ്മരിച്ച് കൊണ്ടുള്ള ഉപരിപ്ലവമായ ആക്രമണമാകരുത് അത്. തിരിഞ്ഞ് ചിന്തിക്കുമ്പോൾ സിനിമ സംവേദനം ചെയ്യാൻ ശ്രമിച്ച വിഷയമോ അതിലൂടെ സമൂഹത്തിലേക്ക് നൽകാൻ ശ്രമിച്ച സന്ദേശമോ ചർച്ച ചെയ്തിട്ടുണ്ടോ എന്നെങ്കിലും അഭിനവ നിരൂപണ വേഷധാരികൾ ചിന്തിക്കണം. അവതരിപ്പിക്കാൻ ശ്രമിക്കുന്ന വിഷയം സത്യസന്ധമായും ആത്മാർത്ഥമായും പറയാൻ തയ്യാറായിട്ടുണ്ടോ എന്ന ആന്തരികതയെ വിശകലനം ചെയ്യാതെ വാക് കസർത്തുകൾ മാത്രം നടത്തി യൂ ടൂബ് ഉപജീവനവും പണ ലാഭവും മാത്രം ലക്ഷ്യം വെക്കുന്ന വേഷം കെട്ടുകാർ ശ്രമിക്കുന്നത്, പണച്ചെലവുള്ള ഒരു വ്യവസായത്തിൽ മുതൽമുടക്കിന് ആൾക്കാർ വരാതിരിക്കാനും, ഓരോ സിനിമക്കും പിന്നിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെയും സാങ്കേതികപ്രവർത്തകരുടെയും കഞ്ഞി കുടി മുട്ടിക്കാനുമാണ്. ചിന്തനീയമായ മറ്റൊരു കാര്യം ഇവർ നെഗറ്റീവ് റിവ്യൂ ഇട്ട പല സിനിമകളും പിന്നീട് ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ കാഴ്ച്ചക്കാരെ നേടി വിജയിച്ചു എന്നുള്ളതാണ്.

സിനിമയെ നിരൂപിക്കാൻ ഏതോ ഒരു മഹാനടൻ പറഞ്ഞത് പോലെ എഡിറ്റിങ്ങോ ക്യാമറയോ ഒന്നും പഠിക്കേണ്ടതില്ല പക്ഷേ നിരൂപണം എന്ന മഹത്തായ സംഗതി എന്താണ് എങ്ങനെയാണ് എന്ന് ആരോഗ്യമുള്ള ബുദ്ധിയോടെ ഒന്ന് വിശകലനം ചെയ്ത് പഠിക്കുക തന്നെ വേണം.


ചലച്ചിത്ര -നാടക നടൻ, രചയിതാവ്, സംവിധായകൻ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനാണ് ലേഖകൻ

Recent Articles

PRESSONE TV
Video thumbnail
ഉപതിരഞ്ഞെടുപ്പ് ഫലം | സിപിഎം കൂൾ... യുഡിഎഫിന് ടെൻഷൻ മൂന്നിടത്തും എന്ത് സംഭവിക്കും - റിപ്പോർട്ട് |
06:29
Video thumbnail
പാലക്കാട് എൽഡിഎഫിന്റെ ആത്മവിശ്വാസം ഉയർത്തുന്ന 10 ഘടകങ്ങൾ, സിപിഎം വിലയിരുത്തൽ
09:29
Video thumbnail
ചേലക്കരയിൽ വിജയമുറപ്പിച്ച് എൽഡിഎഫ്, സർക്കാരിന് ആത്മവിശ്വാസം കൂടും, വസ്തുതകളും കണക്കുകളും
09:43
Video thumbnail
സുരേഷ് ഗോപിയുടെ വിജയം പാഴായി, എൻഎസ്എസ് |എൻഎസ്എസിനെ തള്ളാൻ കഴിയാതെ ബിജെപി
06:04
Video thumbnail
സിപിഐഎമ്മിന് നിർണായകം ചേലക്കര| മൂന്നാം ഇടത് സർക്കാരിന്റെ ചവിട്ടുപടി പാലക്കാട് ഉപതിരെഞ്ഞെടുപ്പല്ല
09:09
Video thumbnail
ഇത് പി രാജീവിന്റെ പ്രതികാരം|ട്രോളന്മാർക്കും മാധ്യമങ്ങൾക്കുംപണികൊടുത്തു|P RAJEEV AND TRAFFIC IN KOCHI
04:52
Video thumbnail
മഹാരാഷ്ട്ര ജാർഖണ്ഡ് എക്സിറ്റ് പോളുകൾ |ജാർഖണ്ഡിൽ ഇന്ത്യ സഖ്യത്തിന് സാധ്യത മഹാരാഷ്ട്രയിൽ തുല്യം
12:35
Video thumbnail
ഡോക്ടർ സൗമ്യ സരിനെതിരെ സൈബർ ആക്രമണത്തിന് ആഹ്വാനം നൽകി ലീഗുകാരും കോൺഗ്രസ്സുകാരും
06:01
Video thumbnail
സന്ദീപ് വാര്യരെ കൂടെക്കൂട്ടിയത് മാങ്കൂട്ടത്തിനും കോൺഗ്രസ്സിനും വലിയ നഷ്ടക്കച്ചവടമായി|SANDEEP WARRIER
08:02
Video thumbnail
പാലക്കാട് തിരെഞ്ഞെടുപ്പ് | അവസാനം രാഹുൽ മാങ്കൂട്ടത്തിന് ചാണ്ടി ഉമ്മന്റെ സർജിക്കൽ സ്ട്രൈക്ക്|PALAKKAD
05:55

Related Articles

PRESSONE KERALAM
Video thumbnail
അദാനി കാരണം എൽഐസിക്ക് നഷ്ടം 12000 കോടി |വാർത്ത മുക്കി മുഖ്യധാര മാധ്യമങ്ങൾ | Adani Stocks
06:49
Video thumbnail
പാലക്കാട് ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സത്യം പറഞ്ഞ് മാതൃഭൂമി | MATHRUBHUMI SAYS THE TRUTH FINALLY
06:50
Video thumbnail
ഇന്ത്യയെ വീണ്ടും നാണംകെടുത്തി മോദി|അമേരിക്കൻ കോടതിയിൽ അദാനിക്കെതിരെ കേസ് | MODI AND ADANI IN US
06:21
Video thumbnail
സന്ദീപ് വാര്യരെ ന്യായികരിക്കാൻ വീണ്ടും, എ കെ ബാലനെതിരെ വ്യാജാരോപണം, കയ്യോടെ പൊളിച്ച ദേശീയ മാധ്യമം
04:32
Video thumbnail
സന്ദീപിന്റെയും കോൺഗ്രസിൻേറയും പദ്ധതി, കൃത്യമായി വിശദീകരിച്ച് ഡിവൈഎഫ്ഐ
06:38
Video thumbnail
അർജന്റീനയും മെസ്സിയും കേരളത്തിലേക്ക് | അടുത്ത വർഷം സൗഹൃദ മത്സരം| MESSI IS COMING TO KERALA FOR MATCH
08:35
Video thumbnail
പരസ്യത്തിൽ വീണ് യുഡിഎഫും കോൺഗ്രസ്സും | മറുചോദ്യങ്ങൾക്ക് മന്ത്രി എം ബി രാജേഷിന്റെ കൃത്യം മറുപടി
06:06
Video thumbnail
കേരളത്തിനെതിരെ പുതിയ അജണ്ട |ടൂറിസത്തിനെതിരെ അന്താരാഷ്ട്ര പ്രചരണം| കൂട്ടിന് ചില മലയാളികളും |
10:23
Video thumbnail
കോൺഗ്രസ്സിന്റെയും മാധ്യമങ്ങളുടെയും കള്ളക്കളി,മുൻകൂട്ടി കണ്ട് എം ബി രാജേഷ്
06:58
Video thumbnail
സതീശനെയും,വാര്യരെയുംപരിഹസിച്ച് രാജീവ്|"ശാഖയ്ക്ക് കാവൽ നിന്നയാൾ മാറിയാൽ നടത്തിയ ആളെ പ്രസിഡന്റാക്കാം"
08:03

Focus

THE CLAP
Video thumbnail
ലാപ്പതാ ലേഡീസ് ഓസ്‌ക്കറിന്.. | INDIAN CINEMAS SELECTED TO SUBMIT FOR OSCAR
05:07
Video thumbnail
Kishkindha Kaandam Movie Review | കിഷ്കിന്ധാ കാണ്ഡം മൂവി റിവ്യൂ | Asif Ali | Aparna Balamurali
08:55
Video thumbnail
അജയന്റെ രണ്ടാം മോഷണം മൂവി റിവ്യൂ | ഓണം റിലീസ് ടോവിനോ തൂക്കി ? | ARM MOVIE REVIEW | TOVINO THOMAS
06:28
Video thumbnail
നിവിൻ പോളിക്ക് പിന്തുണ,തെളുവുകൾ നിരത്തി പാർവതിയും ഭഗത്തും | Parvathy & Bhagath on Nivin Pauly
05:08
Video thumbnail
ആരോപണം പച്ച കള്ളം,'അന്ന് നിവിൻ എൻ്റെ കൂടെ, തെളിവുകളുണ്ട്'; വിനീത് ശ്രീനിവാസൻ #nivinpauly #dhyan
04:44
Video thumbnail
'ഉത്തരം പറയേണ്ടത് മലയാള സിനിമ മൊത്തം' : മോഹൻലാൽ | Mohanlal | Hema Committe Report#mohanlal#lalettan
09:13
Video thumbnail
മോഹൻലാലിൻറെ മുടങ്ങിയ 2 പുതിയ ചിത്രങ്ങൾ, വഴിയൊഴിങ്ങിയത് ആർക്ക് ?#mohanlal #lalettan #empuraan#rambaan
03:25
Video thumbnail
വിജയ് യുടെ ബർത്ത്ഡേയ്ക്ക് ഫാൻസുണ്ടാക്കിയ കോലാഹാലങ്ങൾ | വാസ്തവം ഇതാ.. #thalapathyvijay #vijayfans
03:06
Video thumbnail
എ.എം.എം.എ ഇലക്ഷൻ കഴിഞ്ഞൊ ? ആരൊക്കെ ഏത് സ്ഥാനങ്ങളിൽ ? | AMMA ELECTIONS #mohanlal #empuraan
03:20
Video thumbnail
2024 കേരളം ബോക്ക്സ് ഓഫീസിൽ നിറഞ്ഞാടി മലയാള സിനിമ #manjummelboysmovie #premalu #bramayugam
03:21
Enable Notifications OK No thanks