29 C
Trivandrum
Saturday, December 14, 2024

കേരളം ഇന്ത്യയിലാണ് എന്ന് കേന്ദ്രസര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കേണ്ട സാഹചര്യം

വയനാട് ദുരന്തത്തിന്റെ ഇരകളുടെയും കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കാനായി സംസ്ഥാന സർക്കാർ സമർപ്പിച്ച സഹായ അഭ്യർത്ഥന നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിൽ നീതികരണമില്ലാത്ത കടുത്ത വിവേചനമാണ് പ്രകടമാകുന്നത്. കേരളം ഇന്ത്യയിലാണ് എന്ന് കേന്ദ്രസർക്കാരിനെ ഓർമ്മിപ്പിക്കേണ്ട സാഹചര്യമാണ് ഓരോ ദിവസവും സംജാതമാകുന്നത്. മലയാളികളോട് ഇത്ര വൈരാഗ്യം പുലർത്താൻ തക്കവണ്ണം എന്തു തെറ്റാണ് ചെയ്തിട്ടുള്ളതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണം.

Follow the FOURTH PILLAR LIVE channel on WhatsApp 

വയനാട് ദുരന്ത ബാധതിരുടെ കണ്ണീരൊപ്പാൻ കാലണ പോലും നൽകില്ലെന്ന കേന്ദ്ര നിലപാട് മലയാളികളോടുള്ള കൊടിയ അനീതിയാണ്. തങ്ങൾക്ക് എന്ത് ധിക്കാരവും ഈ രാജ്യത്ത് കാണിക്കാമെന്ന അഹന്ത കലർന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.

നാനൂറോളം മനുഷ്യരുടെ ജീവൻ അപഹരിക്കുകയും നൂറിലധികം പേരെ കാണാതാവുകയും ചെയ്ത ഈ മഹാദുരന്തത്തോട് കേന്ദ്രസർക്കാർ കടുത്ത നീതി നിഷേധമാണ് കാട്ടുന്നത്. വയനാടുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ചെറിയ ദുരന്തങ്ങൾ നടന്ന സംസ്ഥാനങ്ങൾക്ക് പോലും വലിയ തുകകൾ അനുവദിച്ചു നൽകിയപ്പോൾ കേരളത്തിന് കേന്ദ്രം നൽകിയത് വട്ടപ്പൂജ്യമാകുന്നു.

പ്രധാനമന്ത്രി വയനാട് സന്ദർശിക്കുമ്പോൾ സഹായം പ്രഖ്യാപിക്കും എന്നായിരുന്നു ആദ്യം സംഘപരിവാർ കേന്ദ്രങ്ങൾ പ്രചരിപ്പിച്ചത്. സന്ദർശനം കഴിഞ്ഞ നാളുകൾ ഏറെയായിട്ടും ഒന്നുമുണ്ടായില്ല. കേരള ഹൈക്കോടതിക്കും ഈ വിവേചനം ബോധ്യപ്പെട്ടതിനാലാകാം സഹായ തുക എപ്പോൾ പ്രഖ്യാപിക്കുമെന്ന് അറിയിക്കാൻ കേന്ദ്രത്തോട് നിർദേശിച്ചത്.

ഒടുവിൽ മാസങ്ങൾക്കു ശേഷം കേന്ദ്രസർക്കാർ അവരുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നു. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല എന്നും കേരളത്തിന് സഹായം അനുവദിക്കില്ല എന്നും ഔദ്യോഗികമായി തന്നെ അറിയിച്ചിരിക്കുന്നു.

ഇന്ത്യാ മഹാരാജ്യം വിവിധ സംസ്ഥാനങ്ങളുടെ യൂണിയനാണ്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഐക്യത്തിലും സൗഹാർദ്ദത്തിലും അധിഷ്ഠിതമായ സഹവർത്തിത്വമാണ് ഇന്ത്യയുടെ രാഷ്ട്രീയ ജീവിതത്തിന്റെ കാതൽ. രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ മൂല്യങ്ങളിലൊന്ന് ഫെഡറലിസമാണ്. എന്നാൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ രാജ്യത്തിന്റെ ഫെഡറൽ മൂല്യങ്ങളെ കാറ്റിൽപ്പറത്തുകയാണ്. രാഷ്ട്രീയമായി തങ്ങളുടെ എതിർ ചേരിയിലുള്ള സംസ്ഥാന ഗവൺമെന്റുകളോട് യാതൊരുതരത്തിലും നീതീകരിക്കാനാകാത്ത വിവേചനം കാണിക്കുന്നു.

ഏറ്റവും കൊടിയ വിവേചനം നേരിടുന്ന സംസ്ഥാനം കേരളമാണ്. രാഷ്ട്രീയമായും സാമ്പത്തികമായും കേരളത്തെ ശ്വാസംമുട്ടിക്കുക എന്ന നയം കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുൾപ്പെടെ പിരിച്ചെടുക്കുന്ന നികുതിയുടെ അർഹതപ്പെട്ട വിഹിതം നമുക്ക് തിരികെ ലഭ്യമാക്കുന്നില്ല. നമുക്ക് ന്യായമായും ലഭിക്കേണ്ട പങ്ക് നിഷേധിക്കുന്നു. കേരളം പോലെ ഒന്നാം തലമുറ സാമൂഹ്യ വികസന ലക്ഷ്യങ്ങൾ കൈവരിച്ച സംസ്ഥാനങ്ങൾക്ക് പ്രതികൂലമാകുന്ന വിധത്തിൽ കേന്ദ്ര സഹായത്തിന്റെ മാനദണ്ഡങ്ങൾ രൂപീകരിക്കുന്നു. ഇതെല്ലാം നമുക്ക് എതിരായി ഭവിക്കുന്നു.

ഈ സാഹചര്യത്തിലാണ് ന്യൂഡൽഹിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളത്തിലെ ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും സമരം സംഘടിപ്പിക്കപ്പെട്ടത്. രാജ്യത്തെ സമുന്നതരായ നേതാക്കന്മാരും മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ആ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സുപ്രീംകോടതിയിൽ കേരളം നേരിടുന്ന നേരിടുന്ന വിവേചനങ്ങൾ അക്കമിട്ട് നിരത്തി നാം ഹർജി നൽകി. ഫെഡറൽ മൂല്യങ്ങൾ സംരക്ഷിക്കണമെന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ട് നാം നടത്തിയ രാഷ്ട്രീയ പോരാട്ടം രാജ്യത്തിന്റെയാകെ ശ്രദ്ധയാകർഷിച്ചു. കേരളമുയർത്തിയ മുദ്രാവാക്യത്തിന്റെ ചുവടുപിടിച്ച് മറ്റു ചില സംസ്ഥാനങ്ങളും നികുതി വിതരണത്തിലെയും സാമ്പത്തിക ഫെഡറലിസത്തിലെയും അനീതിക്കെതിരെ ശബ്ദമുയർത്തി.

ഈ പശ്ചാത്തലത്തിൽ വേണം വയനാട് ദുരന്തത്തെയും രാഷ്ട്രീയക്കണ്ണോടു കൂടി സമീപിച്ച് നിസ്സാരവൽക്കരിച്ച കേന്ദ്രത്തിന്റെ നടപടികൾ നോക്കിക്കാണാൻ. ഒരു നാട് ഒന്നിച്ച് ഈ അനീതിക്കെതിരെ ശബ്ദമുയർത്തേണ്ടതുണ്ട്. ഈ പ്രതിഷേധം രാഷ്ട്രീയത്തിനും, മറ്റെല്ലാ വ്യത്യാസങ്ങൾക്കുമതീതമായി കേരളം ഒറ്റക്കെട്ടായി ഏറ്റെടുക്കേണ്ടതുണ്ട്.

Recent Articles

Pressone TV

PRESSONE TV
Video thumbnail
'വ്യോമസേനക്ക് കേരളം നൽകിയ സല്യൂട്ടിന് വിലയിടുകയാണ് കേന്ദ്രസർക്കാർ' | രൂക്ഷപ്രതികരണവുമായി ബ്രിട്ടാസ്
08:03
Video thumbnail
നാണംകെട്ട് പി വി അൻവർ | ഒടുവിൽ കെ സി വേണുഗോപാലിന്റെ മുന്നിൽ
06:15
Video thumbnail
മോദി, അമിത്ഷാ, ചന്ദ്രചൂഡ് | ത്രയങ്ങളെ പൊളിച്ചടുക്കി മഹുവ മൊയ്ത്ര | പ്രസംഗം തടസപ്പെടുത്താൻ ബിജെപി
18:36
Video thumbnail
നിങ്ങൾ മാധ്യമങ്ങളുടെ സഹായം വേണ്ട, എന്നാൽ ഒരു മര്യാദ കാണിക്കണം | #mvgovindan ON #keralamedia
08:57
Video thumbnail
വി ഡി സതീശന്റെ അനുയായികൾക്കെതിരെചാണ്ടി ഉമ്മൻ വീണ്ടും |പിതാവിനെ വെറുതെ വിടണം..
09:59
Video thumbnail
ലീഗ് യോഗത്തിൽ വാഗ്‌വാദവും പൊട്ടിത്തെറിയും കെ എം ഷാജിയും കുഞ്ഞാലിക്കുട്ടിയും നേർക്കുനേർ
08:03
Video thumbnail
തൊഴിലാളികൾ ഇടതുപക്ഷത്തിനൊപ്പം,ദക്ഷിണ റെയിൽവേയിലെ അംഗീകാരം തിരിച്ചുപിടിച്ച് സിഐടിയു
04:24
Video thumbnail
ലോക്സഭയിൽ കോപ്രായം കാണിച്ച് സുരേഷ് ഗോപി |കയ്യോടെ പിടിച്ച് കണക്കിന് കൊടുത്ത് കനിമൊഴി എംപി|SURESH GOPI
23:08

Related Articles

Pressone Keralam

PRESSONE KERALAM
Video thumbnail
പി വി അൻവറിന് വമ്പൻ തിരിച്ചടി | കോൺഗ്രസ്സിലേക് എത്തിയില്ല | അപ്പഴേക്കും തിരിച്ചടികൾ ഓരോന്നോരാന്നായി
04:27
Video thumbnail
രക്ഷാപ്രവർത്തനത്തിന് കൂലി | കേന്ദ്രസർക്കാരിന് കേരളത്തിന്റെ മറുപടി
05:32
Video thumbnail
ലീഗിന് ഉഗ്രൻ പണികൊടുത്തത് ഉമർ ഫൈസി മുക്കം അരീക്കോട്ടെ പ്രസംഗം വൈറൽ ദൃശ്യങ്ങൾ കാണാം
20:39
Video thumbnail
വൈദ്യുതി നിരക്ക് ദക്ഷിണേന്ത്യയിൽ, ഏറ്റവും കുറവ് കേരളത്തിൽ, ഡാറ്റ പുറത്തുവിട്ട് ദേശീയ മാധ്യമം
05:21
Video thumbnail
ആദ്യ പ്രസംഗത്തിൽ കസറി പ്രിയങ്ക ഗാന്ധി |പ്രസംഗം കേൾക്കാൻ എത്താതെ മോദി
29:53
Video thumbnail
'തന്നെ ബഹുമാനിക്കാത്ത ഉപരാഷ്ട്രപതിയെ ബഹുമാനിക്കില്ല'പ്രതിപക്ഷ നേതാവും ഉപരാഷ്ട്രപതിയും നേർക്കുനേർ
13:44
Video thumbnail
കേരളത്തിന് വേണ്ടി ലോക്സഭയിൽ കെ രാധാകൃഷ്ണൻ |പിന്തുണയുമായി കോൺഗ്രസ് എംപി എം കെ രാഘവൻ |സഭയിലെ ദൃശ്യങ്ങൾ
10:14
Video thumbnail
കേരളം വീണ്ടും മാതൃക |അഭിനന്ദനവുമായി കേന്ദ്ര വിവരാവകാശ കമ്മീഷണർ | Kerala again as an example
03:59
Video thumbnail
പ്രതിപക്ഷ പ്രതിഷേധത്തിന് പുല്ലുവില,വീണ്ടും കള്ളക്കളിയുമായി ബിജെപി, No respect for opposition
06:58
Video thumbnail
‌രാജ്യസഭയിൽ ഭരണ-പ്രതിപക്ഷ പോരാട്ടം | കോപം നിയന്ത്രിക്കാൻ പാടുപെട്ട് ഉപരാഷ്ട്രപതി | ദൃശ്യങ്ങൾ കാണാം
11:09

Special

The Clap

THE CLAP
Video thumbnail
പ്രദർശനത്തിന് അവസരം കിട്ടിയില്ലേ ? ഇനി ദുഃഖിക്കേണ്ട ! | സംഭവം ഗംഭീരം | MINI THEATRE FOR IFFK 2024
02:21
Video thumbnail
"തമ്പാനൂർ കടയൊന്നുമില്ല അണ്ണാ,ഇത് നമ്മളെ ഒരു ചെറിയ സംരംഭം" | ഐഎഫ്എഫ്‌കെ ടാഗോറിൽബിഗ് ബോസ് താരം ദിയ സന
01:43
Video thumbnail
നമ്മൾ പാവങ്ങൾ ജീവിച്ച് പോട്ടെ...ദിയ സനയും ചായക്കടയും തിരുവനന്തപുരത്ത് #diyasana #iffk2024
00:31
Video thumbnail
ടാഗോർ കഫേ..ഇത് ഞാൻ പുതുക്കി സെറ്റപ്പ് ചെയ്തത്...ബിഗ്‌ബോസ് താരത്തിന്റെ ചായക്കട വൈറൽ #diyasana
00:45
Video thumbnail
ദാഹം മാറ്റാൻ ബിഗ്‌ബോസ് താരം ദിയ സനയുടെ കട ടാഗോർ തിയേറ്ററിൽ #diyasana #iffk2024 #bigbossmalayalam
00:21
Video thumbnail
പെൺനോട്ടത്തിന്റെ മേള കാഴ്ച | പെൺകരുത്തിന്റെ പ്രതീകമായി ഏഴ് മികച്ച ചിത്രങ്ങൾ #iffk2024 #iffk
04:42
Video thumbnail
വരുന്നു, ലാലേട്ടൻ വിളയാട്ട് | അഞ്ച് ചിത്രങ്ങളുടെ റിലീസ് പ്രഖ്യാപിച്ചു #mohanlal #lalettan #barroz
04:04
Video thumbnail
ലാപ്പതാ ലേഡീസ് ഓസ്‌ക്കറിന്.. | INDIAN CINEMAS SELECTED TO SUBMIT FOR OSCAR
05:07
Video thumbnail
Kishkindha Kaandam Movie Review | കിഷ്കിന്ധാ കാണ്ഡം മൂവി റിവ്യൂ | Asif Ali | Aparna Balamurali
08:55
Video thumbnail
അജയന്റെ രണ്ടാം മോഷണം മൂവി റിവ്യൂ | ഓണം റിലീസ് ടോവിനോ തൂക്കി ? | ARM MOVIE REVIEW | TOVINO THOMAS
06:28

Enable Notifications OK No thanks