Follow the FOURTH PILLAR LIVE channel on WhatsApp
പമ്പ: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇനി പമ്പയില്‍ വാഹനം പാര്‍ക്ക് ചെയ്യാം. 2018നു ശേഷം ആദ്യമായാണ് പമ്പയില്‍ പാര്‍ക്കിങ് അനുവദിക്കുന്നത്. ഹില്‍ ടോപ്പില്‍ 1,500 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാണ് അനുമതി .ദേവസ്വം ബോര്‍ഡിന്റെ ആവശ്യപ്രകാരമാണ് ഹൈക്കോടതി പാര്‍ക്കിങ് അനുവദിച്ചത്.
2018 ലെ പ്രളയത്തില്‍ പാര്‍ക്കിങ്ങ് സ്ഥലം പൂര്‍ണമായി നശിച്ചിരുന്നു. ഇനി പമ്പയില്‍ പാര്‍ക്കിങ്ങ് സുരക്ഷിതമല്ലെന്ന വിലയിരുത്തലുമുണ്ടായി. ഇതോടെ പാര്‍ക്കിങ്ങ് പൂര്‍ണമായി നിരോധിക്കുകയായിരുന്നു. ആറു വര്‍ഷത്തിനിപ്പുരം ഇപ്പോഴാണ് ഇവിടെ പാര്‍ക്കിങ്ങ് അനുവദിച്ചത്. ത്രിവേണിയില്‍ പൂര്‍ണമായും കെ.എസ്.ആര്‍.ടി.സിക്കും ഹില്‍ ടോപ്പില്‍ ചെറിയ വാഹനങ്ങള്‍ക്കുമാണ് പാര്‍ക്കിങ് അനുവദിച്ചിരിക്കുന്നത്
പാര്‍ക്കിങ് പരമാവധി നിലയ്ക്കലില്‍ തന്നെയാക്കാനാണ് പൊലീസ് ശ്രമം. ടാക്‌സി വാഹനങ്ങള്‍ ഭക്തരെ പമ്പയിലിറക്കിയ ശേഷം നിലയ്ക്കലിലാണ് പാര്‍ക്കിങ് നിര്‍ദേശം. നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസിനായി 200 ബസുകളാണ് കെ.എസ്.ആര്‍.ടി.സി. ഒരുക്കിയിരിക്കുന്നത്. അഞ്ചു മിനിറ്റ് ഇടവിട്ടാണ് സര്‍വീസ്.