തിരുവനന്തപുരം: ഒമ്പതുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ അമ്മുമ്മയുടെ കാമുകനായ പ്രതി വിക്രമ(63)ന് മരണം വരെ ഇരട്ട ജീവപര്യന്തവും കഠിന തടവും 60,000 രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആര്‍.രേഖ ശിക്ഷിച്ചു. അനിയത്തിയായ ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ആഴ്ച ഇരട്ട ജീവപര്യന്തം കഠിന തടവിന് ഇതേ കോടതി തന്നെ വിക്രമനെ ശിക്ഷിച്ചിരുന്നു.
പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടുതല്‍ തടവ് അനുഭവിക്കണം. പിഴ തുക കുട്ടിക്ക് നല്‍ക്കണം. ഇത് കൂടാതെ 14 പതിനാല് വര്‍ഷം കഠിനതടവും അനുഭവിക്കണം. കേസില്‍ മൊഴി പറഞ്ഞാല്‍ തനിക്ക് നാണക്കേടാണെന്ന് അച്ഛന്‍ കുട്ടിയോട് പറഞ്ഞെങ്കിലും കുട്ടി പ്രതിക്കെതിരായി മൊഴി പറഞ്ഞു.
2020ന-21 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയും അച്ഛനും ഉപേക്ഷിച്ചതിനെ തുടര്‍ന്ന് കുട്ടികളുടെ സംരക്ഷണച്ചുമതല അമ്മുമ്മയ്ക്കായിരുന്നു. അമ്മുമ്മയെയും ഭര്‍ത്താവ് ഉപേക്ഷിച്ചിരുന്നു. ഈ സമയമാണ് അവര്‍ പ്രതിയുമായി അടുപ്പത്തിലാവുകയും ഒരുമിച്ച് താമസിപ്പിക്കുകയും ചെയ്തത്.
ഈ കാലത്ത് അമ്മുമ്മ പുറത്ത് പോയ സമയത്താണ് പ്രതി കുട്ടികളെ പീഡിപ്പിച്ച് തുടങ്ങിയത്. ഇരുവരേയും ഒരുമിച്ച് പീഡിപ്പിക്കുകയും പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടികളെ അശ്ലീല വീഡിയോകള്‍ കാണിക്കുകയും കുട്ടികളുടെ മുന്നില്‍ വെച്ച് പ്രതി അമ്മുമ്മയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.
ആറ് മാസങ്ങളായിട്ടുള്ള നിരന്തരമായ പീഡനത്തില്‍ കുട്ടികളുടെ രഹസ്യ ഭാഗത്ത് മുറിവേറ്റിരുന്നു. പീഡിപ്പിക്കുമ്പോള്‍ കുട്ടികള്‍ പൊട്ടിക്കരയുമെങ്കിലും കതകടച്ചിട്ടിരുന്നതിനാല്‍ ആരും കേട്ടില്ല. ഒരു ദിവസം കതകടയ്ക്കാതെ പീഡിപ്പിച്ചത് അയല്‍വാസി കണ്ടതാണ് സംഭവം പുറത്തറിയാന്‍ ഇടയായത്. കുട്ടികള്‍ നിലവില്‍ ഷെല്‍ട്ടര്‍ ഹോമിലാണ് താമസിക്കുന്നത്.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍ ഹാജരായി. അഡ്വ. അതിയന്നൂര്‍ ആര്‍.വൈ.അഖിലേഷ് സഹായിച്ചു. പ്രോസിക്യൂഷന്‍ 20 സാക്ഷികളെ വിസ്തരിക്കുകയും 22 േരഖകള്‍ ഹാജരാക്കുകയും ചെയ്തു..മംഗലപുരം പൊലീസ് ഉദ്യോഗസ്ഥരായ എ.അന്‍സാരി, കെ.പി.തോംസണ്‍, എച്ച്.എല്‍.സജീഷ് എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്.