30 C
Trivandrum
Friday, November 22, 2024

വയനാട് പുനരധിവാസം: സര്‍വ്വകക്ഷി യോഗത്തിന്റെ പൂര്‍ണ പിന്തുണ

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തു പിടിച്ച് മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ യോജിച്ച തീരുമാനം. സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാവരും ഒരേ വികാരം പ്രകടിപ്പിച്ചതില്‍ മുഖ്യമന്ത്രി നന്ദി അറിയിച്ചു.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന്റെ ഭാഗമായി 1,000 സ്‌ക്വയര്‍ഫീറ്റില്‍ ഒറ്റനില വീടാണ് നിര്‍മ്മിച്ചു നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗത്തില്‍ പറഞ്ഞു. ഭാവിയില്‍ രണ്ടാമത്തെ നിലകൂടിക്കെട്ടാന്‍ സൗകര്യമുള്ള രീതിയിലാകും അടിത്തറ പണിയുക. വീടുകള്‍ ഒരേ രീതിയിലാകും നിര്‍മ്മിക്കുകയെന്നും ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിലങ്ങാടിലെ ദുരന്തബാധിതര്‍ക്കും പുനരധിവാസം ഉറപ്പാക്കും. വിലങ്ങാട് മനുഷ്യ ജീവന്‍ നഷ്ടപ്പെടാതിരുന്നത് സാമൂഹിക ഇടപെടല്‍ കൊണ്ട് കൂടിയാണ്. അത്തരത്തില്‍ ദുരന്ത മേഖലയില്‍ ഇടപെടാന്‍ ആവശ്യമായ ബോധവല്‍ക്കരണ സംവിധാനം ഒരുക്കും. പുനരധിവാസ സ്ഥലത്ത് ആവശ്യമായ പൊതുവായ ക്രമീകരണങ്ങള്‍ ഉണ്ടാകും.

വീട് നഷ്ടപ്പെട്ടവര്‍ക്കാണ് പുനരധിവാസത്തില്‍ മുന്‍ഗണന നല്‍കുക. മാറി താമസിക്കേണ്ടി വന്നവരെ രണ്ടാം ഘട്ടത്തില്‍ പരിഗണിക്കും. പുനരധിവാസ പാക്കേജില്‍ ജീവനോപാധി ഉറപ്പാക്കും. തൊഴിലെടുക്കാന്‍ കഴിയുന്ന പരമാവധി പേര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തും. എല്ലാ സ്ത്രീകള്‍ക്കും അവര്‍ക്ക് താല്‍പര്യമുള്ള തൊഴിലില്‍ ഏര്‍പ്പെടുന്നതിന് ആവശ്യമായ പരിശീലനവും ഇതോടൊപ്പം നല്‍കും. വടകകെട്ടിടങ്ങളില്‍ കച്ചവടം നടത്തുന്നവരെ കൂടി പുനരധിവാസത്തിന്റെ ഭാഗമായി സംരക്ഷിക്കും.

ബാങ്കുകളില്‍ നിന്നും സ്വകാര്യ മേഖലയില്‍ നിന്നും കടമെടത്തവരുണ്ട്. അവ എഴുതി തള്ളുകയെന്ന പൊതുനിലപാടിലാണ് ബാങ്കിങ്ങ് മേഖല ഇപ്പോള്‍ ഉള്ളത്. ഇക്കാര്യത്തില്‍ അവസാന തീരുമാനം ബാങ്ക് ഭരണ സമിതികളിലാണ് ഉണ്ടാകേണ്ടത്. റിസര്‍വ്വ് ബാങ്കിനെയും കേന്ദ്ര ധനമന്ത്രാലയത്തെയും ഇക്കാര്യത്തില്‍ ബന്ധപ്പെടും. സ്വകാര്യ വ്യക്തികള്‍ കടം ഈടാക്കുന്നത് പൊതുധാരണയ്‌ക്കെതിരാണ് എന്നതിനാല്‍ ജില്ലാ ഭരണ സംവിധാനം ശക്തമായി ഇടപെടും. സ്‌പെഷല്‍ പാക്കേജാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.

സെപ്റ്റംബര്‍ രണ്ടിന് സ്‌കൂള്‍ പ്രവേശനോത്സവം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ദുരന്തബാധിത പ്രദേശത്തെ സ്‌കൂളിനോടുള്ള വികാരം കണക്കിലെടുത്ത് അവിടെയുള്ള സ്‌കൂള്‍ പുനര്‍നിര്‍മ്മിച്ച് നിലനിര്‍ത്താനാവുമോ എന്ന് വിദഗ്ധര്‍ പരിശോധിക്കും. ഒപ്പം പുനരധിവാസ സ്ഥലത്ത് ആവശ്യമായ വിദ്യാലയങ്ങള്‍ ഒരുക്കുക കൂടി ചെയ്യും.

സൈക്ലോണ്‍ മുന്നറിയിപ്പുകള്‍ നല്ല രീതിയില്‍ ലഭ്യമാകുന്നുണ്ടെങ്കിലും ഉരുള്‍പൊട്ടല്‍ പോലെ ഇപ്പോള്‍ സംഭവിച്ച കാര്യത്തില്‍ വേണ്ടത്ര മുന്നറിയിപ്പുകള്‍ ലഭ്യമാകേണ്ടതുണ്ട്. അക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സിയുടെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കാലാവസ്ഥ വ്യതിയാന പഠന സ്ഥാപനം കൂടുതല്‍ ശക്തിപ്പെടുത്തും. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയുടെ സഹായവും ഇക്കാര്യത്തില്‍ തേടും.

കര്‍ഷകര്‍ക്ക് കൃഷി ചെയ്യാനുള്ള സൗകര്യം പാക്കേജിന്റെ ഭാഗമായി പരിഗണിക്കും. നല്ലമനസോടെയാണ് മിക്കവരും സ്‌പോണ്‍സര്‍ഷിപ്പുമായി വരുന്നത് എന്നത് സ്വാഗതാര്‍ഹമാണ്. സ്‌പോണ്‍സര്‍മാരെ ഏകോപിപ്പിക്കാനുള്ള ശ്രമം നടത്തും.

യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, ബിനോയ് വിശ്വം (സി.പി.ഐ.), ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, ടി.സിദ്ദിഖ് എം.എല്‍.എ., പി.എം.എ.സലാം (ഐ.യു.എം.എല്‍.), ജോസ് കെ.മാണി (കേരള കോണ്‍ഗ്രസ് -എം.), അഹമ്മദ് ദേവര്‍കോവില്‍ (ഐ.എന്‍.എല്‍.), കെ.വേണു (ആര്‍.എം.പി.) , പി.ജെ.ജോസഫ് (കേരള കോണ്‍ഗ്രസ്), മാത്യു ടി.തോമസ് (ജനതാദള്‍ -സെക്കുലര്‍), ഉഴമലയ്ക്കല്‍ വേണുഗോപാല്‍ (കോണ്‍ഗ്രസ് -എസ.്), ഡോ.വര്‍ഗീസ് ജോര്‍ജ് (രാഷ്ട്രീയ ജനതാദള്‍), പി.സി.ജോസഫ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്), കെ.ജി.പ്രേംജിത്ത് (കേരള കോണ്‍ഗ്രസ് -ബി.), അഡ്വ.ഷാജ ജി.എസ്.പണിക്കര്‍( ആര്‍.എസ്.പി. -ലെനിനിസ്റ്റ്), മന്ത്രിമാരായ കെ.രാജന്‍, പി.എ.മുഹമ്മദ് റിയാസ്, എം.ബി.രാജേഷ്, എ.കെ.ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഒ.ആര്‍.കേളു, ചീഫ് സെക്രട്ടറി ഡോ.വി.വേണു എന്നിവര്‍ പങ്കെടുത്തു.

Recent Articles

PRESSONE TV
Video thumbnail
പാലക്കാട് എൽഡിഎഫിന്റെ ആത്മവിശ്വാസം ഉയർത്തുന്ന 10 ഘടകങ്ങൾ, സിപിഎം വിലയിരുത്തൽ
09:29
Video thumbnail
ചേലക്കരയിൽ വിജയമുറപ്പിച്ച് എൽഡിഎഫ്, സർക്കാരിന് ആത്മവിശ്വാസം കൂടും, വസ്തുതകളും കണക്കുകളും
09:43
Video thumbnail
സുരേഷ് ഗോപിയുടെ വിജയം പാഴായി, എൻഎസ്എസ് |എൻഎസ്എസിനെ തള്ളാൻ കഴിയാതെ ബിജെപി
06:04
Video thumbnail
സിപിഐഎമ്മിന് നിർണായകം ചേലക്കര| മൂന്നാം ഇടത് സർക്കാരിന്റെ ചവിട്ടുപടി പാലക്കാട് ഉപതിരെഞ്ഞെടുപ്പല്ല
09:09
Video thumbnail
ഇത് പി രാജീവിന്റെ പ്രതികാരം|ട്രോളന്മാർക്കും മാധ്യമങ്ങൾക്കുംപണികൊടുത്തു|P RAJEEV AND TRAFFIC IN KOCHI
04:52
Video thumbnail
മഹാരാഷ്ട്ര ജാർഖണ്ഡ് എക്സിറ്റ് പോളുകൾ |ജാർഖണ്ഡിൽ ഇന്ത്യ സഖ്യത്തിന് സാധ്യത മഹാരാഷ്ട്രയിൽ തുല്യം
12:35
Video thumbnail
ഡോക്ടർ സൗമ്യ സരിനെതിരെ സൈബർ ആക്രമണത്തിന് ആഹ്വാനം നൽകി ലീഗുകാരും കോൺഗ്രസ്സുകാരും
06:01
Video thumbnail
സന്ദീപ് വാര്യരെ കൂടെക്കൂട്ടിയത് മാങ്കൂട്ടത്തിനും കോൺഗ്രസ്സിനും വലിയ നഷ്ടക്കച്ചവടമായി|SANDEEP WARRIER
08:02
Video thumbnail
പാലക്കാട് തിരെഞ്ഞെടുപ്പ് | അവസാനം രാഹുൽ മാങ്കൂട്ടത്തിന് ചാണ്ടി ഉമ്മന്റെ സർജിക്കൽ സ്ട്രൈക്ക്|PALAKKAD
05:55
Video thumbnail
ജിഫ്‌റി തങ്ങൾക്ക് ഭരണഘടന നൽകിയത് തങ്ങളെയും സമസ്തയെയും അപമാനിക്കാൻ | SANDEEP WARRIER | JIFFRY THANGAL
08:06

Related Articles

PRESSONE KERALAM
Video thumbnail
അദാനി കാരണം എൽഐസിക്ക് നഷ്ടം 12000 കോടി |വാർത്ത മുക്കി മുഖ്യധാര മാധ്യമങ്ങൾ | Adani Stocks
06:49
Video thumbnail
പാലക്കാട് ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സത്യം പറഞ്ഞ് മാതൃഭൂമി | MATHRUBHUMI SAYS THE TRUTH FINALLY
06:50
Video thumbnail
ഇന്ത്യയെ വീണ്ടും നാണംകെടുത്തി മോദി|അമേരിക്കൻ കോടതിയിൽ അദാനിക്കെതിരെ കേസ് | MODI AND ADANI IN US
06:21
Video thumbnail
സന്ദീപ് വാര്യരെ ന്യായികരിക്കാൻ വീണ്ടും, എ കെ ബാലനെതിരെ വ്യാജാരോപണം, കയ്യോടെ പൊളിച്ച ദേശീയ മാധ്യമം
04:32
Video thumbnail
സന്ദീപിന്റെയും കോൺഗ്രസിൻേറയും പദ്ധതി, കൃത്യമായി വിശദീകരിച്ച് ഡിവൈഎഫ്ഐ
06:38
Video thumbnail
അർജന്റീനയും മെസ്സിയും കേരളത്തിലേക്ക് | അടുത്ത വർഷം സൗഹൃദ മത്സരം| MESSI IS COMING TO KERALA FOR MATCH
08:35
Video thumbnail
പരസ്യത്തിൽ വീണ് യുഡിഎഫും കോൺഗ്രസ്സും | മറുചോദ്യങ്ങൾക്ക് മന്ത്രി എം ബി രാജേഷിന്റെ കൃത്യം മറുപടി
06:06
Video thumbnail
കേരളത്തിനെതിരെ പുതിയ അജണ്ട |ടൂറിസത്തിനെതിരെ അന്താരാഷ്ട്ര പ്രചരണം| കൂട്ടിന് ചില മലയാളികളും |
10:23
Video thumbnail
കോൺഗ്രസ്സിന്റെയും മാധ്യമങ്ങളുടെയും കള്ളക്കളി,മുൻകൂട്ടി കണ്ട് എം ബി രാജേഷ്
06:58
Video thumbnail
സതീശനെയും,വാര്യരെയുംപരിഹസിച്ച് രാജീവ്|"ശാഖയ്ക്ക് കാവൽ നിന്നയാൾ മാറിയാൽ നടത്തിയ ആളെ പ്രസിഡന്റാക്കാം"
08:03

Focus

THE CLAP
Video thumbnail
ലാപ്പതാ ലേഡീസ് ഓസ്‌ക്കറിന്.. | INDIAN CINEMAS SELECTED TO SUBMIT FOR OSCAR
05:07
Video thumbnail
Kishkindha Kaandam Movie Review | കിഷ്കിന്ധാ കാണ്ഡം മൂവി റിവ്യൂ | Asif Ali | Aparna Balamurali
08:55
Video thumbnail
അജയന്റെ രണ്ടാം മോഷണം മൂവി റിവ്യൂ | ഓണം റിലീസ് ടോവിനോ തൂക്കി ? | ARM MOVIE REVIEW | TOVINO THOMAS
06:28
Video thumbnail
നിവിൻ പോളിക്ക് പിന്തുണ,തെളുവുകൾ നിരത്തി പാർവതിയും ഭഗത്തും | Parvathy & Bhagath on Nivin Pauly
05:08
Video thumbnail
ആരോപണം പച്ച കള്ളം,'അന്ന് നിവിൻ എൻ്റെ കൂടെ, തെളിവുകളുണ്ട്'; വിനീത് ശ്രീനിവാസൻ #nivinpauly #dhyan
04:44
Video thumbnail
'ഉത്തരം പറയേണ്ടത് മലയാള സിനിമ മൊത്തം' : മോഹൻലാൽ | Mohanlal | Hema Committe Report#mohanlal#lalettan
09:13
Video thumbnail
മോഹൻലാലിൻറെ മുടങ്ങിയ 2 പുതിയ ചിത്രങ്ങൾ, വഴിയൊഴിങ്ങിയത് ആർക്ക് ?#mohanlal #lalettan #empuraan#rambaan
03:25
Video thumbnail
വിജയ് യുടെ ബർത്ത്ഡേയ്ക്ക് ഫാൻസുണ്ടാക്കിയ കോലാഹാലങ്ങൾ | വാസ്തവം ഇതാ.. #thalapathyvijay #vijayfans
03:06
Video thumbnail
എ.എം.എം.എ ഇലക്ഷൻ കഴിഞ്ഞൊ ? ആരൊക്കെ ഏത് സ്ഥാനങ്ങളിൽ ? | AMMA ELECTIONS #mohanlal #empuraan
03:20
Video thumbnail
2024 കേരളം ബോക്ക്സ് ഓഫീസിൽ നിറഞ്ഞാടി മലയാള സിനിമ #manjummelboysmovie #premalu #bramayugam
03:21
Enable Notifications OK No thanks