29 C
Trivandrum
Wednesday, February 5, 2025

നിക്ഷേപം ഒഴുകാൻ ചങ്ങലകൾ പൊട്ടിക്കണമെന്ന് സാമ്പത്തിക സർവേ

ന്യൂ‍‍ഡൽഹി: വളർച്ചയുടെ പുതുവഴികഡ‍ളിലേക്കാണ് ഇന്ത്യ ചുവടുവെയ്ക്കുന്നതെന്ന ആത്മവിശ്വാസവുമായി കേന്ദ്ര സർക്കാർ സാമ്പത്തിക സർവേ റിപ്പോർട്ട് പാർലമെന്റിൽ അവതരിപ്പിച്ചു. ഇതേ വിശ്വാസമാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം അഭിസംബോധന ചെയ്ത രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രസംഗത്തിൽ പ്രകടിപ്പിച്ചത്.

Follow the FOURTH PILLAR LIVE channel on WhatsApp 

നടപ്പു സാമ്പത്തിക വർഷം ആഭ്യന്തര ഉൽപാദന (ജി.ഡി.പി.) വളർച്ച 6.4 ശതമാനവും അടുത്ത സാമ്പത്തിക വർഷം 6.3-6.8 ശതമാനവുമായിരിക്കുമെന്ന് സാമ്പത്തിക സർവേ പ്രവചിച്ചിട്ടുണ്ട്. നാണ്യപ്പെരുപ്പവും വിലക്കയറ്റവും ധനക്കമ്മിയും കുറഞ്ഞു വരുന്നൊരു സാമ്പത്തിക വർഷത്തെയാണ് സർവേ തയാറാക്കുന്നതിന്റെ അണിയറയിൽ പ്രവർത്തിച്ചവർ സ്വപ്നം കാണുന്നത്.

വളർച്ചക്ക് നിബന്ധനകൾ ബാധകം

വളർച്ചാ മുന്നേറ്റത്തിന് നിബന്ധനകളുടെ ചില ടേംസ് ആൻ‍‍‍ഡ് കണ്ടീഷൻസും സർവേ മുന്നോട്ടു വെച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിൽ സ്വകാര്യ മേഖലയുടെയും വിദേശത്തുനിന്നുള്ളവരുടെയും നിക്ഷേപം ഒഴുകാൻ നിയന്ത്രണങ്ങളുടെ ചങ്ങലകൾ ഇനിയും പൊട്ടിച്ചു കളയാനുണ്ടെന്നാണ് സർവേ വാദിക്കുന്നത്. അതായത് രാജ്യത്ത് കൂടുതൽ കോർപ്പറേറ്റ് അനുകൂലനങ്ങൾ നടപ്പാക്കാൻ സർക്കാർ ഒരുങ്ങുകയാണെന്ന് ചുരുക്കം.

ഓഹരി വിപണിയിലെ പ്രവണത

ജി.ഡി.പി. വളർച്ചാ മുരടിപ്പിന്റെ ഈ കാലത്ത് ഉപഭോഗം വർധിപ്പിക്കാനുള്ള വഴികളാണ് സർക്കാർ തിരയുന്നത്. എന്നാൽ ഉപഭോഗം കുറച്ചു കളയുന്ന സാഹചര്യങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പും സർവേയിലുണ്ട്. കോവിഡിന് ശേഷം ഓഹരി വിപണിയിൽ ആവേശത്തോടെ തള്ളിക്കയറിയ ചെറുകിട നിക്ഷേപകരെ, വിപണിയുടെ ഏതൊരു തിരുത്തലും സ്വാധീനിക്കാമെന്നും ഉപഭോഗത്തിൽ നിന്ന് ഉൾവലിയാൻ പ്രേരിപ്പിക്കുമെന്നുമാണ് സർവേയുടെ മുന്നറിപ്പ്. 2025ൽ അമേരിക്കൻ സാഹചര്യങ്ങൾക്കിടയിൽ ഇന്ത്യൻ വിപണി തിരുത്തൽ പ്രതീക്ഷിക്കണമെന്നും സർവേ കൂട്ടിച്ചേർക്കുന്നു. ധനവിപണിയുടെ പരിധിവിട്ട സ്വാധീനം സമ്പദ്‌വ്യവസ്ഥക്ക് നല്ലതല്ലെന്ന് സർവേ പറയുന്നു.

കൃഷിയിൽ കിതപ്പ്

കാർഷിക മേഖലയുടെ ശേഷി ഇനിയും വേണ്ടവിധം ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്ന യാഥാർഥ്യത്തെ അംഗീകരിക്കുകയാണ് സർവേ. കൃഷിയുടെ ഉൽപാദനക്ഷമത കൂട്ടാനും കൃഷിച്ചെലവ് കുറക്കാനുമുള്ള നയപരമായ നടപടികൾ കൂടിയേ കഴിയൂ. വെല്ലുവിളികൾക്കും പോരായ്മകൾക്കുമിടയിൽ കാർഷിക മേഖല മെച്ചപ്പെട്ട വളർച്ച നേടുന്നുണ്ട് എന്ന് സർവേ പറയുന്നു.

ഡിജിറ്റൽ സമ്മർദം തൊഴിലിടത്തിൽ

നിർമിത ബുദ്ധിയുടെ കാലത്ത് സ്വകാര്യ മേഖലയിലെ തൊഴിൽ ശക്തി, മാനസികാരോഗ്യം, തൊഴിലിട സംസ്‌കാരം എന്നിവയിൽ സർക്കാർ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടെന്നും സർവേ പറയുന്നു. ജോലിസമയം വർധിപ്പിക്കണം എന്ന ചർച്ചകൾ ഉയർന്നു വരുന്നതിനിടയിലാണ് ഇത്.

Recent Articles

Related Articles

Special

Enable Notifications OK No thanks