29 C
Trivandrum
Wednesday, February 5, 2025

10,000 തൊഴിലവസരങ്ങളുമായി ടാറ്റ കേരളത്തിൽ

തിരുവനന്തപുരം : ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്ട്വെയർ സർവീസ് കമ്പനിയായ ടാറ്റ കൺസൽട്ടൻസി സർവീസസ് (ടി.സി.എസ്.) 10,000 തൊഴിലവസരങ്ങളൊരുക്കുന്ന പുതിയ പ്രൊജക്റ്റ് കൊച്ചിയിൽ നിർമ്മാണമാരംഭിച്ചു. 690 കോടി രൂപയുടെ ആദ്യഘട്ട നിക്ഷേപം കൊച്ചി കിൻഫ്ര ഇലക്ട്രോണിക്സ് മാനുഫാക്ചറിങ്ങ് ക്ലസ്റ്ററിലാണ് ടി.സി.എസ്. നടത്തുന്നത്.

Follow the FOURTH PILLAR LIVE channel on WhatsApp 

ഇതിനൊപ്പം തിരുവനന്തപുരം ടെക്നോപാർക്ക് ഫേസ് 4ൽ ടി.സി.എസ്. ആരംഭിക്കുന്ന പുതിയ കാമ്പസിൻ്റെ പ്രവർത്തനോദ്ഘാടനം ഈ വർഷം തന്നെ ഉണ്ടാകും. ഈ പദ്ധതിയിലൂടെയും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ കേരളത്തിൽ സൃഷ്ടിക്കപ്പെടുമെന്ന് കമ്പനി അറിയിച്ചു.

ഇതിന് പുറമെ കൊച്ചി ഇൻഫോപാർക്കിനകത്തും കമ്പനി 5,000 സീറ്റുകളുള്ള ഓഫീസ് സജ്ജമാക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിന് സർക്കാർ ആവശ്യമായ സഹായം ലഭ്യമാക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് വ്യക്തമാക്കി. മുംബൈയിൽ കേരളം സംഘടിപ്പിച്ച ഇൻവെസ്റ്റേഴ്സ് റോഡ്ഷോയിൽ ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ.ചന്ദ്രശേഖരനെ മന്ത്രി രാജീവ് നേരിൽ കാണുകയും കേരളത്തിലെ പുതിയ നിക്ഷേപങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടി.

Recent Articles

Related Articles

Special

Enable Notifications OK No thanks