Follow the FOURTH PILLAR LIVE channel on WhatsApp
ചെന്നൈ: പിണറായി വിജയൻ്റെ വീടുകളിൽ നടന്ന ഇ.ഡി. റെയ്ഡിൽ ശക്തമായ പ്രതിഷേധവുമായി തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. നടപടിയെ ശക്തമായി അപലപിച്ച സ്റ്റാലിൻ, കേന്ദ്ര ഏജൻസികളെ പ്രതിപക്ഷ നേതാക്കൾക്കെതിരേ ‘ആയുധമാക്കുന്ന’ പ്രവണതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയാണ് ബി.ജെ.പി. ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായി വിജയനെ എന്തുകൊണ്ടാണ് ബി.ജെ.പി. ലക്ഷ്യം വയ്ക്കാത്തതെന്ന് ആവർത്തിച്ച് ചോദിച്ചിരുന്ന ചില കോൺഗ്രസ് നേതാക്കളുടെ ആരോപണങ്ങൾ എത്രത്തോളം പൊള്ളയാണെന്ന് ഈ നടപടി വെളിപ്പെടുത്തുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
Discover more from Fourth Pillar
Subscribe to get the latest posts sent to your email.






























