മോഹൻലാൽ ചിത്രം ‘അതിമനോഹരം’ ഡിസംബർ 24ന് തിയേറ്ററുകളിൽ

Follow the FOURTH PILLAR LIVE channel on WhatsApp 

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ ഡിസംബർ 24ന് തിയേറ്ററുകളിലെത്തും. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററിലൂടെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്.

‘ഹിറ്റ് മാജിക്ക് തുടരും’ എന്ന കുറിപ്പോടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. പൊലീസ് വേഷത്തിലുള്ള മോഹൻലാൽ, ഇരുമുടിക്കെട്ടുമായി നിൽക്കുന്ന ഭക്തജനങ്ങൾക്കിടയിൽ ഇരുകൈയും വിരിച്ച് നിൽക്കുന്ന ദൃശ്യമാണ് പോസ്റ്ററിൽ. റിലീസ് തീയതി നേരത്തേ അറിയിച്ചിരുന്നെങ്കിലും അതു മാത്രം മുൻനിർത്തിയുള്ള പോസ്റ്റർ ആദ്യമായാണ് പുറത്തിറങ്ങുന്നത്.
സാധാരണക്കാരനായ ഒരു പൊലീസ് സബ് ഇൻസ്പെക്ടറെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കുടുംബപ്രേക്ഷകരെയും ലക്ഷ്യമിടുന്ന പൊലീസ് പ്രൊസീജറൽ ഡ്രാമയായാണ് ചിത്രം ഒരുക്കുന്നത്. നർമവും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും കഥയുടെ ഭാഗമാകുമെന്ന് അണിയറപ്രവർത്തകർ പറയുന്നു.

മീരാ ജാസ്മിനാണ് നായിക. ലാലു അലക്സ്, മുകേഷ്, ജഗദീഷ്, മനോജ് കെ.ജയൻ, ഇർഷാദ് അലി, പ്രമോദ് വെളിയനാട് എന്നിവർക്കൊപ്പം സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന തുടങ്ങിയവരും അഭിനയിക്കുന്നു.

‘ഇഷ്ക്’, ‘ആലപ്പുഴ ജിംഖാന’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയാണ് തിരക്കഥ ഒരുക്കുന്നത്. ‘തുടരും’ എന്ന ചിത്രത്തിൽ പ്രവർത്തിച്ച പ്രധാന സാങ്കേതികപ്രവർത്തകരിൽ പലരും ‘അതിമനോഹരം’ എന്ന ചിത്രത്തിലും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയുണ്ട്.

ജെയ്ക് ബിജോയ് സംഗീതവും ഷാജികുമാർ ഛായാഗ്രഹണവും നിർവഹിക്കുന്നു. ഷഫീഖ് വി.ബി. എഡിറ്റിങ്ങും വിഷ്ണു ഗോവിന്ദ് ഓഡിയോഗ്രഫിയും ഗോകുൽ ദാസ് കലാസംവിധാനവും നിർവഹിക്കുന്നു. റോണക്സ് സേവ്യറാണ് മേക്കപ്പ്. മഷർ ഹംസ കോസ്റ്റ്യൂം ഡിസൈൻ നിർവഹിക്കുന്നു.

ബിനു പപ്പു കോ-ഡയറക്ടറും മിറാഷ് ഖാൻ ചീഫ് അസോസിയേറ്റ് ഡയറക്ടറുമാണ്. അഫ്നാസ് വി. അസോസിയേറ്റ് ഡയറക്ടറും അമൽ സി.സദർ സ്റ്റിൽ ഫോട്ടോഗ്രാഫറുമാണ്. ജോമോൻ ജോയ് ചാലക്കുടി പ്രൊഡക്ഷൻ മാനേജറും എസ്.കെ.എസ്തപ്പാൻ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും സുധർമൻ വള്ളിക്കുന്ന് പ്രൊഡക്ഷൻ കൺട്രോളറുമാണ്. പി.ആർ.ഒ. വാഴൂർ ജോസ്.

സെൻട്രൽ പിക്ചേഴ്സാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

COMMENT

Recent Articles

Related Articles

Special