വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’

Follow the FOURTH PILLAR LIVE channel on WhatsApp 

ജി.മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ‘ഓട്ടം തുള്ളൽ’ എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. ‘മരം കൊത്തി വേഗത്തിൽ, മനം കൊത്തി നീറുന്നു… എൻ തുയിര്…’ എന്നു തുടങ്ങുന്ന ഗാനം വൈക്കം വിജയലക്ഷ്മിയാണ് ആലപിച്ചിരിക്കുന്നത്.

ബി.കെ.ഹരിനാരായണന്റെ വരികൾക്ക് രാഹുൽ രാജാണ് സംഗീതം നൽകിയിരിക്കുന്നത്. നാടൻ ശീലുകൾക്ക് പ്രാധാന്യം നൽകുന്ന ഗാനമാണ് ഇത്. ചിത്രം ഉടൻ തിയേറ്ററുകളിലെത്താനിരിക്കെ പ്രചാരണത്തിന്റെ ഭാഗമായാണ് ലിറിക്കൽ വീഡിയോ പുറത്തുവിട്ടത്.

ആദ്യ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ചിത്രം ജെ.കെ.എസ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ട് നിർമിക്കുന്നു. സിറിയക് ആലഞ്ചേരിയാണ് സഹനിർമാതാവ്. ഹിരൺ മഹാജൻ, ജി.മാർത്താണ്ഡൻ എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്.

ഒരു ഗ്രാമത്തിലെ സാധാരണ കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്നം പിന്നീട് ഗ്രാമത്തിന്റെതന്നെ പ്രശ്നമായി മാറുന്നതാണ് ചിത്രത്തിന്റെ പ്രമേയം. നർമത്തിന് പ്രാധാന്യം നൽകിയുള്ള ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥയായാണ് ‘ഓട്ടം തുള്ളൽ’ ഒരുക്കുന്നത്.

വിജയരാഘവനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, ഹരിശ്രീ അശോകൻ, മനോജ് കെ.യു., ബിനു ശിവറാം, ജിയോ ബേബി, സിദ്ധാർഥ് ശിവ, കുട്ടി അഖിൽ, ജെറോം, ബിപിൻ ചന്ദ്രൻ, പ്രിയനന്ദനൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീപത്, അനിയപ്പൻ, ശ്രീരാജ്, പൗളി വത്സൻ, സേതുലക്ഷ്മി, ജസ്ന്യ കെ.ജയദീഷ്, ചിത്ര നായർ, പ്രിയ കോട്ടയം, ബിന്ദു അനീഷ്, ലതാദാസ്, അജീഷ, രാജി മേനോൻ, ബേബി റിഹരാജ് എന്നിവരും പ്രധാനവേഷങ്ങളിലുണ്ട്. ബിബിൻ ജോർജും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ബിനു ശശിറാമാണ് തിരക്കഥ. പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിങ്ങും നിർവഹിക്കുന്നു. സുജിത് രാഘവാണ് കലാസംവിധാനം. അമൽ സി.ചന്ദ്രൻ മേക്കപ്പും സിജി തോമസ് നോബിൾ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു.

അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ എന്നിവർ ചീഫ് അസോസിയേറ്റ് ഡയറക്ടർമാരും സജു പൊറ്റയിൽക്കട, ഡിഫിൻ ബാലൻ എന്നിവർ അസോസിയേറ്റ് ഡയറക്ടർമാരുമാണ്. അജി മസ്കറ്റാണ് സ്റ്റിൽസ്. റഫീഖ് ഖാൻ, മെൽബിൻ ഫെലിക്സ് എന്നിവർ പ്രൊഡക്ഷൻ മാനേജർമാരും ബിജു കടവൂർ പ്രൊഡക്ഷൻ കൺട്രോളറുമാണ്. പി.ആർ.ഒ. വാഴൂർ ജോസ്.

COMMENT

Recent Articles

Related Articles

Special