സി.പി.എം. തീരുമാനിച്ചു: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും. വ്യാഴാഴ്ച നടന്ന സി.പി.എം. സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. പ്രതിപക്ഷ നേതാവായി പിണറായി വിജയന്റെ പേര് ഏകകണ്ഠമായാണ് തീരുമാനിച്ചത്.

രണ്ടുവട്ടം മുഖ്യമന്ത്രിയായ പിണറായി വിജയൻ ആദ്യമായിട്ടാണ് പ്രതിപക്ഷ നേതാവാകുന്നത്. ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് കനത്ത തിരിച്ചടി നേരിട്ടെങ്കിലും പ്രതിപക്ഷനിരയെ പിണറായി തന്നെ നയിക്കട്ടെയെന്നായിരുന്നു പാർട്ടി തീരുമാനം. പി.ബി. അംഗവും മുതിർന്ന നേതാവുമായ പിണറായി സഭയിലിരിക്കെ മറ്റുള്ളവരെ പരിഗണിക്കേണ്ടെന്നും പാർട്ടിക്കുള്ളിൽ അഭിപ്രായമുയർന്നു.

വി.ഡി. സതീശനെ കോൺഗ്രസ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച അതേദിവസംതന്നെയാണ് സിപിഎമ്മും പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ സർക്കാരിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി ഇത്തവണ പ്രതിപക്ഷ നേതാവാകുന്നു എന്നതും കഴിഞ്ഞത്തവണ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ മുഖ്യമന്ത്രിക്കസേരയിലെത്തുന്നു എന്നതും പ്രത്യേകതയാണ്.

Recent Articles

Related Articles

Special