Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: 16ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം മെയ് 21ന് ചേരും. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ അന്നു നടക്കും.
മെയ് 22നാണ് സ്പീക്കർ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഗവര്‍ണറുടെ നയപ്രഖ്യാപനം മെയ് 29നാണ്.
നിയമസഭാ തിരഞ്ഞെടുപ്പിൽ വൻവിജയം നേടിയെങ്കിലും മുഖ്യമന്ത്രി ആരാണെന്ന് കോൺഗ്രസ് തീരുമാനിക്കുന്നതിൽ വലിയ കാലതാമസം നേരിട്ടിരുന്നു. ഹൈക്കമാൻഡ് പ്രഖ്യാപനം വന്നപാടെ വ്യാഴാഴ്ച ഗവര്‍ണറെ കണ്ട വി.ഡി.സതീശൻ സര്‍ക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ചു.
എന്നാൽ, കോൺഗ്രസിൻ്റെയോ ഘടകഖക്ഷികളുടെയോ മന്ത്രിമാർ ആരൊക്കെയാണെന്നോ ഓരോ കക്ഷിക്കും എത്ര മന്ത്രിമാർ വീതമെന്നോ തീരുമാനമായിട്ടില്ല. സ്പീക്കർ സ്ഥാനം കോൺഗ്രസിനായിരിക്കും എന്നല്ലാതെ അതാരാകുമെന്ന കാര്യവും അറിയാനിരിക്കുന്നതേയുള്ളൂ.
മെയ് 18ന് രാവിലെയാണ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്.





















