ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: നടി ലക്ഷ്മി മേനോനെ പ്രതിചേർത്തു

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി:ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ നടി ലക്ഷ്മി മേനോനെ പ്രതിചേർത്തു. തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ കാറിൽ നടിയും ഉണ്ടായിരുന്നുവെന്നാണ് വിവരം. തട്ടിക്കൊണ്ടുപോകുന്നതിനിടെ നടി കാറിലുണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിചേർത്തത്. ബാറിൽ വച്ചുണ്ടായ തർക്കത്തിന്റെ പ്രതികാരമാണെന്ന് പ്രാഥമിക വിവരം.

ഞായറാഴ്ച്ച രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ മൂന്ന് പേരെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ഒരാൾ പ്രമുഖ നടിയുടെ സുഹൃത്താണ്. ബാനർജി റോഡിലെ ബാറിൽ വെച്ചായിരുന്നു തർക്കം ഉണ്ടായത്. അതിന് ശേഷം കാറിൽ മടങ്ങുകയായിരുന്ന ഐടി ജീവനക്കാരനായ യുവാവിനെ പ്രതികൾ നോർത്ത് പാലത്തിന് സമീപം കാർ വട്ടംവെച്ച് തടയുകയായിരുന്നു.തുടർന്ന് യുവാവിനെ കാറിൽ കയറ്റി പറവൂർ ഭാഗത്തേക്ക് കൊണ്ടുപോയി മർദ്ദിച്ചെന്നാണ് കേസ്. സംഭവത്തിൽ മിഥുൻ, അനീഷ്, സോനാമോൾ എന്നിവരെ തിങ്കളാഴ്ച്ച രാവിലെയാണ് അറസ്റ്റ് ചെയ്തത്.

Recent Articles

Related Articles

Special