29 C
Trivandrum
Saturday, April 19, 2025

വിഷുസദ്യ ലുലുവിലാകാം; കൈനിറയെ ഓഫറുമായി ലുലുവിൽ വിഷു സെയിൽ

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: ഉപഭോക്താക്കൾക്ക് വിഷുകൈനീട്ടവുമായി ലുലുമാളിൽ വിഷു ഓഫർ സെയിൽ ആരംഭിച്ചു. ലുലു ഹൈപ്പർമാർക്കറ്റിൽ നിത്യോപയോ​ഗ സാധനങ്ങൾക്കും പലവഞ്ജന സാധനങ്ങൾക്കും വിവിധതരം ബ്രാൻഡുകളുടെ റെഡിമിക്സ് പായസപാക്കറ്റുകളും വിലക്കുറവിൽ ലഭ്യമാകും.

വിഷുക്കണിക്കാവശ്യമായ കണി വെള്ളരി, മുന്തിരി, തേങ്ങ, മാമ്പഴം, പഴം തുടങ്ങിയവയെല്ലാം ലഭിക്കും. കൂടാതെ www.luluhypermarket.in വെബ് സൈറ്റ് വഴിയും 7306112599 എന്ന വാട്സാപ്പ് നമ്പർ വഴിയും ലുലു കണി കിറ്റും സദ്യയും മുൻകൂട്ടി ഓർഡർ ചെയ്യാം. 449 രൂപയാണ് വിഷു സദ്യയുടെ വില. പാലട പ്രഥമനും , പരിപ്പ് പ്രഥമനും കറിക്കൂട്ടുകളും അടക്കം 25ലധികം വിഭവങ്ങൾ അടങ്ങുന്നതാണ് ലുലുവിലെ സ്പെഷ്യൽ വിഷുസദ്യ.

കസവ് മുണ്ടും കണ്ണാടിയും കണിവെള്ളരിയും അടങ്ങുന്ന വിഷുക്കണി കിറ്റ് 799 രൂപയ്ക്ക് ലുലു ഹൈപ്പർമാർക്കറ്റിൽ നിന്ന് സ്വന്തമാക്കാം. മുൻകുട്ടി ബുക്കിങ്ങിലൂടെ നേരിട്ടും ഓൺലൈൻ വഴി ഹോം ഡെലിവറിയിലൂടെയും 10 കിലോമീറ്റർ പരിധിയിൽ സദ്യയും വിഷുകിറ്റും എത്തിച്ചു നൽകും. വിഷുക്കണി കിറ്റ് പ്രി ബുക്കിങ് ഏപ്രിൽ 12 വരെ സ്വീകരിക്കും. 14ന് രാവിലെ 10 മുതൽ സദ്യ വാങ്ങാം. ‌വിഷുസദ്യയ്ക്കായി ഏപ്രിൽ 13വരെ ബുക്കിങ്ങ് സൗകര്യമുണ്ട്.

ലുലു ഹൈപ്പർമാർക്കറ്റിലേക്ക് എത്തുന്ന ഉപഭോക്താക്കൾക്ക് 17 തരം പായസങ്ങളുമായി പായസമേളയും ഒരുക്കിയിട്ടുണ്ട്. പാൽപായസം, പൈനാപ്പിൾ‌ പായസം, ക്യാരറ്റ്, ഡേറ്റ്, സേമിയ, ചക്ക പായസം തുടങ്ങി നീളുന്നു പായസ വിഭവങ്ങൾ. ലുലു ഫാഷനിൽ വിഷു സ്പെഷൽ മെൻസ് , ലേഡിസ്, കുട്ടികളുടെ വസ്ത്രങ്ങളും വിലക്കിഴിവിൽ ലഭിക്കും. ഇതിനോടൊപ്പം ആഭരണങ്ങളുടെ കളക്ഷനുമുണ്ട്.

വിഷുക്കൈനീട്ടം ഒരുക്കി ലുലു കണക്ടിൽ വമ്പിച്ച ഓഫറാണ് എസികൾക്കും മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും പ്രഖ്യാപിച്ചിരിക്കുന്നത്. ലോകോത്തര ബ്രാൻഡുകളുടെ എസികൾ കുറഞ്ഞ ഇ.എം.ഐയിലൂടെ സ്വന്തമാക്കാം. വിഷു പ്രമാണിച്ച് വിവിധ ബാങ്കുകളുടെ കാഷ് ബാക്ക് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ടി.വി. , ഫ്രിഡ്ജ്, വാഷിങ്ങ് മെഷിൻ, സ്മാർട്ട് ഫോണുകൾ തുടങ്ങിയവ ലുലു കണക്ടിൽ നിന്ന് വൻ വിലക്കിഴിവിൽ ഈ വിഷുനാളിൽ സ്വന്തമാക്കാം. വിഷു സ്പെഷ്ൽ ഹോം ഡെകോർ സാധനങ്ങളും വില്പനയ്ക്കുണ്ട്.

Recent Articles

Related Articles

Special

Enable Notifications OK No thanks