29 C
Trivandrum
Friday, April 25, 2025

ജബൽപുരിൽ മലയാളി വൈദികർക്ക് നേരെ ആക്രമണം

Follow the FOURTH PILLAR LIVE channel on WhatsApp 

ഭോപ്പാല്‍: മധ്യപ്രദേശിലെ ജബല്‍പുരില്‍ വെച്ച് മലയാളി വൈദികരുള്‍പ്പെടെയുള്ള ക്രൈസ്തവ സംഘത്തിന് നേരെ ക്രൂരമായ ആക്രമണം. സ്ത്രീകൾ അടക്കമുള്ളവരുടെ സംഘമാണ് പൊലീസുകാരുടെ മുന്നിൽവച്ച് വൈദികരെ ആക്രമിച്ചത്.

ജബൽപൂരിലെ വിവിധ പള്ളികളിലേക്കു തീർഥാടനത്തിനു പുറപ്പെട്ട സ്ത്രീകളും കുട്ടികളുമടങ്ങുന്ന 52 അംഗ സംഘത്തെ തടഞ്ഞുവെച്ചതറിഞ്ഞു സഹായത്തിനെത്തിയ വൈദികസംഘമാണ് ആക്രമിക്കപ്പെട്ടത്. ജയ് ശ്രീറാം വിളിച്ചെത്തിയ സംഘം മർദ്ദിക്കുകയും അസഭ്യം പറയുകയുമായിരുന്നു.

ജബൽപുർ അതിരൂപതയിലെ വികാരി ജനറൽ ഫാ.ഡേവിസ് ജോർജ്, രൂപതാ പ്രൊക്യുറേറ്റർ ഫാ.ജോർജ് തോമസ്, പാരിഷ് കൗൺസിൽ സെക്രട്ടറി ഫെലിക്സ് ബാര എന്നിവർ അക്രമണത്തിനിരയായി. ഫാ.ഡേവിസ് ജോർജ് തൃശ്ശൂർ കുട്ടനെല്ലൂർ മരിയാപുരം സ്വദേശിയും ഫാ.ജോർജ് തോമസ് എറണാകുളം സ്വദേശിയുമാണ്.

Recent Articles

Related Articles

Special

Enable Notifications OK No thanks