29 C
Trivandrum
Thursday, April 3, 2025

വഖഫ് ഭേദഗതി: ഭൂമിപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം ബില്ലെന്ന് സി.ബി.സി.ഐ.

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡൽഹി: കെ.സി.ബി.സിക്കു പിന്നാലെ വഖഫ് നിയമഭേഗദതിയെ പിന്തുണച്ച് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയും. ബില്ലിനെ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ പിന്തുണയ്ക്കണമെന്ന കെ.സി.ബി.സി. നിലപാടിന് പിന്നാലെയാണ് സി.ബി.സി.ഐ. രംഗത്തെത്തിയത്.

നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമാണെന്നും ഭേദഗതി അനിവാര്യമാണെന്നും സി.ബി.സി.ഐ. വ്യക്തമാക്കി. മുനമ്പത്തെ 600ലധികം കുടുംബങ്ങളുടെ ഭൂമി വഖഫ് ആയി പ്രഖ്യാപിക്കാന്‍ കാരണം നിലവിലെ നിയമമാണ്. ഭേദഗതിയിലൂടെ മാത്രമെ ഇത്തരം പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാകൂ എന്നും സി.ബി.സി.ഐ. വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

അതേസമയം, ബില്ലിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന് പാളയം ഇമാം വി.പി.സുഹൈബ് മൗലവി പെരുന്നാള്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. അല്ലാഹുവിനെ ഭയപ്പെടുന്നവരാണ് സ്വത്ത് കൈകാര്യം ചെയ്യേണ്ടതെന്നും പാളയം ഇമാം പറഞ്ഞു.

Recent Articles

Related Articles

Special

Enable Notifications OK No thanks