Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ അങ്കണവാടി ജീവനക്കാരുടെ സമരം അവസാനിച്ചു. 13ാം ദിവസമാണ് അങ്കണവാടി ജീവനക്കാരുടെ സമരം അവസാനിപ്പിച്ചത്.
സമരസമിതി നേതാക്കള്‍ ശനിയാഴ്ച ധനമന്ത്രി കെ.എൻ.ബാലഗോപാലുമായി ചര്‍ച്ച നടത്തിയിരുന്നു. 3 മാസത്തിനകം വിഷയം പഠിച്ചു പരിഹാരം കാണുമെന്ന് ചര്‍ച്ചയില്‍ മന്ത്രി ഉറപ്പു നല്കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
അങ്കണവാടി ജീവനക്കാരുടെ പ്രതിമാസ വേതനമായ 12,000 രൂപ വർധിപ്പിക്കുക, ഹെല്‍പ്പര്‍മാര്‍ക്കും ജീവനകാര്‍ക്കുമുള്ള ഇന്‍സെൻ്റീവ് ഓണറേറിയം കുടിശ്ശിക തീര്‍ത്ത് നല്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കോണ്‍ഗ്രസിൻ്റെ തൊഴിലാളി സംഘടനയായ ഐ.എന്‍.ടി.യു.സി യുടെ നേതൃത്വത്തില്‍ മാര്‍ച്ച് 19നായിരുന്നു സെക്രട്ടേറിയറ്റിന് മുന്നില്‍ അങ്കണവാടി ജീവനക്കാര്‍ അനിശ്ചിതകാല സമരം തുടങ്ങിയത്.