29 C
Trivandrum
Friday, April 25, 2025

ന്യൂയോർക്കിൽ എമ്പുരാൻ്റെ ലോഞ്ചിങ് ആഘോഷമാക്കി മോഹൻലാൽ ഫാൻസ്

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂയോർക്ക്: മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി യു.എസിൽ ഒരു മലയാള ചിത്രത്തിൻ്റെ ലോഞ്ചിങ് വിപുലമായ രീതിയിൽ ആഘോഷിച്ചു. എമ്പുരാൻ സിനിമയുടെ ലോഞ്ചിങ്ങാണ് ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ആഘോഷിക്കപ്പെട്ടത്.

10000ഓളം വരുന്ന മോഹൻലാൽ ഫാൻസ് പങ്കെടുത്ത വിപുലമായ ചടങ്ങായിരുന്നു ഇത്. ഒരു ദിവസം മുഴുവൻ ഇവിടെ എമ്പുരാൻ്റെ ടീസർ ലൈവിൽ പ്രദർശിപ്പിച്ചു. 60ഓളം കലാകാരന്മാർ പങ്കെടുത്ത സംഗീത നൃത്ത പരിപാടികളും അരങ്ങേറി. എമ്പുരാനെ ആരാധകർ വരവേറ്റത് ന്യൂയോർക്ക് നിവാസികൾക്ക് പുതുമയും കൗതുകവുമായി.

കേരളം കഴിഞ്ഞാൽ ഒരു മലയാള സിനിമയുടെ ഇത്തരം ചടങ്ങുകൾ നടക്കുക ദുബായിലാണ്. വലിയ ജനപങ്കാളിത്തത്തോടെ അമേരിക്കയിൽ ഇത്തരമൊരു ചടങ്ങ് നടത്തുകയെന്നത് വലിയ ശ്രമകരമായ ഒരു കാര്യമായിരുന്നു. നീൽ വിൻസൻ്റൊണ് ന്യൂയോർക്കിലെ ഈ ചടങ്ങിൻ്റെ കോ-ഓർഡിനേറ്റർ. യു.എസിലെ വിവിധ മേഖലകളിൽ നിന്നുള്ള ആരാധകർ ഈ ആഘോഷപരിപാടി യിൽ പങ്കെടുക്കാനെത്തി.

പ്രേക്ഷകർക്കിടയിൽ അത്രമാത്രം പ്രതീക്ഷ നൽകുന്ന മലയാളത്തിലെ എക്കാലത്തേയും വമ്പൻ ചിത്രമെന്നു വിശേഷിപ്പിക്കപ്പെടാവുന്ന ചിത്രമാണ് എമ്പുരാൻ. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ലോകമെമ്പാടും മാർച്ച് 27ന് പ്രദർശനത്തിനെത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ന്യൂയോർക്കിലും ലോഞ്ചിങ് നടത്തിയത്.

ഇന്ത്യൻ സമയം ഞായറാഴ്ച് അർദ്ധരാത്രിയാലാണ് ചടങ്ങ് നടന്നത്. ഇതിൽ മോഹൻലാൽ ഓൺലൈനിൽ പങ്കെടുത്തത് ആരാധകരെ ആവേശത്തിൻ്റെ കൊടുമുടിയിലെത്തിച്ചു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മോഹൻലാൽ പൂണെയിലാണുള്ളത്.

Recent Articles

Related Articles

Special

Enable Notifications OK No thanks