Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ്ങ് ആൻഡ് ലോജിസ്റ്റിക്സ് ഗ്രൂപ്പ് കമ്പനികളിലൊന്നായ ഷറഫ് ഗ്രൂപ്പ് കേരളത്തിൽ 5,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചു. ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിലാണ് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി നിക്ഷേപം പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് ലോജിസ്റ്റിക്സ് മേഖലയിൽ നിക്ഷേപം നടത്തുമെന്നാണ് ഷറഫ് ഗ്രൂപ്പിൻ്റെ പ്രഖ്യാപനം. കേരളത്തില്‍ രണ്ടിടത്തായാണ് പുതിയ നിക്ഷേപ പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് കമ്പനി വൈസ് ചെയർമാൻ റിട്ട. മേജർ ജനറൽ ഷറഫുദ്ദീൻ ഷറഫ് പറഞ്ഞു. ‘ഇന്ത്യയിലെ പ്രധാന 7 നഗരങ്ങളിൽ ഷറഫ് ഗ്രൂപ്പിന് വ്യവസായങ്ങളുണ്ട്. കേരളത്തിലെ 2 സ്ഥലങ്ങളില്‍ 5,000 കോടിയുടെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നത്’- അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട താത്പര്യപത്രം സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആകർഷകമായ രീതിയില്‍ സംഘടിപ്പിച്ച് ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടി വലിയ വിജയമാക്കിയ സര്‍ക്കാരിനെയും മന്ത്രിയെയും അഭിനന്ദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇ. -ഇന്ത്യ ബിസിനസ് കൗണ്‍സിലിന്‍റെ ചെയര്‍മാന്‍ കൂടിയാണ് ഷറഫുദ്ദീന്‍ ഷറഫ്.































